പുരാവസ്തു തട്ടിപ്പ് കേസ്; നടൻ ശ്രീനിവാസനെതിരെ വക്കീൽ നോട്ടീസ് അയച്ച് പരാതിക്കാർ

മോൻസൻ മാവുങ്കലിനെതിരെ പരാതി നൽകിയവരെ അപകീർത്തിപ്പെടുത്തിയതിന് നടൻ ശ്രീനിവാസനെതിരെ വക്കീൽ നോട്ടീസ്.പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലുമായി നടൻ ശ്രീനിവാസനുള്ള ബന്ധം വാർത്തയായിരുന്നു.

ഇയാളുടെ വ്യാജ പുരാവസ്തുക്കൾക്കൊപ്പം ശ്രീനിവാസൻ നിൽക്കുന്ന പടവും വലിയ വാർത്തയായതാണ്. ഇതിൻ്റെ പശ്ചാത്തലത്തിൽ ശ്രീനിവാസൻ ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിലെ പരാമർശങ്ങൾക്കെതിരെയാണ് പരാതിക്കാർ വക്കീൽ നോട്ടീസയച്ചത്.

മോൻസൻ മാവുങ്കലുമായുള്ള ബന്ധം വിവരിക്കുന്നതിനിടയിൽ ഹരിപ്പാടുള്ള ആയുർവേദ ആശുപത്രിയിലേക്ക് തന്നെ കൊണ്ടുപോയത് മോൻസനാണെന്ന് പറയുന്നുണ്ട്. എന്നാൽ അതിനു ശേഷം പരാതിക്കാരെ അപകീർത്തിപ്പെടുത്തുന്ന പരാമർശം ശ്രീനിവാസൻ നടത്തിയെന്ന് വക്കീൽ നോട്ടീസിൽ പറയുന്നു.

പരാതിക്കാർ ഫ്രോഡുകളാണെന്നും രണ്ടു പേരെ തനിക്ക് പരിചയമുണ്ടെനും ഒരാൾ സ്വന്തം അമ്മാവനെ വഞ്ചിച്ചിട്ടുണ്ടെന്നും ശ്രീനിവാസൻ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഈ പരാമർശങ്ങൾക്കെതിരെയാണ് വക്കീൽ നോട്ടീസ്.

15 ദിവസത്തിനുള്ളിൽ വിഷയത്തിൽ മാപ്പു പറയണമെന്ന് വക്കീൽ നേട്ടീസ് ആവശ്യപ്പെടുന്നു. മാപ്പുപറയാത്ത പക്ഷം അപകീത്തികരമായ പരമർശം നടത്തിയതിന് നിയമപരമായി നേരിടുമെന്നും വക്കീൽ നോട്ടീസിൽ പറയുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here