നാളത്തെ ബ്രേക്ക്ഫാസ്റ്റിന് അവൽ പുട്ടായാലോ?

ബ്രേക്ക്ഫാസ്റ്റിന് വെറൈറ്റി പരീക്ഷിക്കുന്നവരാണ് മലയാളികൾ. ആരോഗ്യപ്രദവും ഗുണമുള്ളതുമാവണം നമ്മുടെ പ്രാതൽ. അതിനാൽത്തന്നെ അവൽ കൊണ്ട് ഒരു അടിപൊളി പുട്ടാവട്ടെ ഇത്തവണ. ധാരാളം ആരോ​ഗ്യ​ഗുണങ്ങളുള്ള ഒന്നാണ് അവൽ. എല്ലിനും പല്ലിനും ബലം നല്‍കുന്ന പോഷകങ്ങള്‍ അവലില്‍ അടങ്ങിയിട്ടുണ്ട്. ഇതിലടങ്ങിയിരിക്കുന്ന ഫൈബര്‍ ദീര്‍ഘനേരം വിശപ്പില്ലാതാക്കും. തടി കുറയാന്‍ മികച്ചതാണ് അവൽ.

ചേരുവകൾ

അവൽ ഒന്നര കപ്പ്
ഉപ്പ് ആവശ്യത്തിന്
തേങ്ങ ചിരകിയത് ഒരു കപ്പ്
വെള്ളം ആവശ്യത്തിന്

തയാറാക്കുന്ന രീതി

ആദ്യം അവൽ ചെറിയ തീയിൽ എണ്ണ ചേർക്കാതെ അഞ്ച് മിനുട്ട് വറുത്തെടുക്കുക. ശേഷം തണുക്കാൻ വയ്ക്കണം. തണുത്ത് കഴിഞ്ഞാൽ മിക്സിയിൽ ഇട്ട് പുട്ടുപൊടിയുടെ പരുവത്തിൽ പൊടിച്ചെടുക്കണം. ഇതിലേക്ക് ആവശ്യത്തിനുള്ള ഉപ്പ് ചേർത്തിളക്കി വെള്ളം കുറച്ച് കുറച്ചായി ഒഴിച്ചു കൊടുത്ത്‌ പൊടി നനച്ച് എടുക്കാം. ഒരു പുട്ട് കുറ്റിയിൽ തേങ്ങയും പൊടി നനച്ചതും നിറച്ച് ആവിയിൽ വേവിച്ചെടുക്കുക. ചൂടുള്ള അവൽ പുട്ട് റെഡി…

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News