കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ്; പിണറായി സർക്കാരിന്റെ ഇച്ഛാശക്തിയുടെ വിജയം, ഡിവൈഎഫ്ഐ

കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ്  യാഥാർഥ്യമാക്കിയത് പിണറായി സർക്കാരിന്റെ ഇച്ഛാശക്തിയുടെ വിജയമാണെന്ന് ഡിവൈഎഫ് ഐ  സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. കേരളത്തിന്‌ സ്വന്തമായി അഡ്‌മിനിസ്‌ട്രേറ്റീവ്‌ സർവീസ്‌ (കെഎഎസ്‌) എന്ന എൽഡിഎഫ്‌ വാഗ്‌ദാനം യാഥാർഥ്യമാകുന്നതോടെ കേരളയുവത പ്രതീക്ഷയുടെ മറ്റൊരു നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. സർക്കാരിന്റെ നയങ്ങളും പരിപാടികളും നടപ്പാക്കാൻ മിടുക്കരായവരെ കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണ് കെ.എ.എസ് ആലോചിച്ചതെങ്കിലും ജീവനക്കാരുടെയും പ്രതിപക്ഷ യൂണിയനുകളുടെ എതിർപ്പുമൂലം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിഞ്ഞിരുന്നില്ല. നിലവിലെ ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റത്തെ ബാധിക്കുമെന്നു ചൂണ്ടി കാണിച്ചായിരുന്നു എതിർപ്പുയർത്തിയത്. എല്‍ഡിഎഫ് സർക്കാരാണ് ഉദ്യോഗസ്ഥരുടെ എതിർപ്പ് വകവെയക്കാതെ കെഎഎസുമായി മുന്നോട്ടു പോയത്.

എൽഡിഎഫ്‌ സർക്കാരിന്റെ ഈ തീരുമാനത്തെ തുറന്ന മനസ്സോടെ സ്വീകരിക്കാൻ പ്രതിപക്ഷമോ അവരെ പിന്തുണയ്‌ക്കുന്ന ഉദ്യോഗസ്ഥ സംഘടനകളോ തയ്യാറായിരുന്നില്ല. തടസ്സവാദങ്ങളും  നിയമക്കുരുക്കുകളും മറികടന്ന്‌ കെഎഎസ്‌  ലക്ഷ്യത്തിലെത്തുമ്പോൾ തിളങ്ങിനിൽക്കുന്നത്‌ എൽഡിഎഫ്‌ സർക്കാരിന്റെ നിശ്‌ചയദാർഢ്യവും  ആശയവ്യക്തതയുമാണ്. കെഎഎസ് വിജയികള്‍ക്ക് എല്ലാവിധ അഭിനന്ദനങ്ങളും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം സംസ്ഥാന പ്രസിഡന്‍റ് എസ് സതീഷും അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here