മുംബൈയിൽ ആഡംബരക്കപ്പലിലെ ലഹരിവിരുന്നിനിടെ നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ നടത്തിയ റെയ്‌ഡിൽ പിടിയിലായ ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ഇതോടെ ആര്യന്‍ ഖാനെ മുംബൈയിലെ ആര്‍തര്‍ ജയിലിലേക്ക് അയച്ചു. ഇന്നലെയാണ് ആര്യന്‍ ഖാനെ മുംബൈ കോടതി ജ്യൂഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.
ആര്യൻ ഖാന് ആഡംബര കപ്പലിൽ കയറാനുള്ള ബോഡിങ് പാസ് ഉണ്ടായിരുന്നില്ലെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. ക്ഷണിതാവ് മാത്രമായിരുന്നു. റെയ്ഡ് സമയത്ത് ആര്യൻ ഖാൻ ലഹരി ഉപയോഗിച്ചിരുന്നില്ലെന്നും ആര്യൻഖാന്റെ കൈവശം നിന്ന് ലഹരിവസ്തുവകൾ കണ്ടെത്തിയതായി എൻ സി ബി ആരോപിക്കുന്നില്ലെന്നും അഭിഭാഷകൻ പറഞ്ഞു. ഈ സാഹചര്യത്തിൽ ആര്യൻ ഖാന് ജാമ്യം അനുവദിക്കണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടു.
എന്നാൽ ലഹരിക്കടത്തുകാരുമായി ആര്യൻ ഖാന് വളരെ ആഴത്തിലുള്ള ബന്ധമുണ്ടെന്നും പലതവണ ലഹരി കൈമാറ്റം നടത്തിയിട്ടുണ്ടെന്നും എൻസിബി കോടതിയെ അറിയിച്ചു. അതിനാൽ ഇനിയും കസ്റ്റഡിയിലുള്ള പ്രതികളെ ചോദ്യം ചെയ്യണമെന്നും അതിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ നിർണ്ണായകമാണെന്നും എൻസിബി കോടതിയിൽ വ്യക്തമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.