തീയറ്റർ തുറക്കൽ; തിങ്കളാഴ്ച യോഗം വിളിച്ച് മന്ത്രി സജി ചെറിയാൻ

സിനിമ തീയറ്റർ തുറക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ യോഗം വിളിച്ചു. സിനിമ സംഘടനകളുമായി തിങ്കളാഴ്ചയാണ് മന്ത്രി സജി ചെറിയാന്‍ യോഗം വിളിച്ചിരിക്കുന്നത്. തിങ്കളാഴ്ച വൈകിട്ട് നാല് മണിക്ക് തിരുവനന്തപുരത്താണ് യോഗം വിളിച്ചിരിക്കുന്നത്. തീയറ്റർ തുറക്കാനുള്ള വിശദമായ മാര്‍ഗരേഖ ഉടന്‍ തയാറാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

ഈമാസം 25 മുതൽ നിബന്ധനകളോടെയാണ് സിനിമാ തിയേറ്ററുകൾ തുറക്കുന്നത്. രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ച തൊഴിലാളികളെ ഉൾപ്പെടുത്തി രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്കാവും പ്രവേശനം. 50 ശതമാനം സീറ്റിംഗ് കപ്പാസിറ്റിയിലാവും ഇവിടങ്ങളിൽ പ്രവേശിക്കാൻ അനുവദിക്കുകയെന്ന് മന്ത്രി പറഞ്ഞു.

അതേസമയം, ഇരുപത്തിയഞ്ചാം തീയതി തീയറ്റർ തുറക്കാൻ സർക്കാർ നേരത്തെ അനുമതി നൽകിയിരുന്നു. ഇതിനു മുന്നോടിയായി പ്രശ്‌നങ്ങൾ ചർച്ച ചെയ്യാനാണ് യോഗം. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാവും യോഗം ചേരുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News