അഫ്ഗാനിസ്ഥാനിൽ വീണ്ടും സ്ഫോടനം; മരണം 100 കടന്നു

വടക്കൻ അഫ്ഗാനിലെ കുന്ദൂസിലെ ഷിയാ പള്ളിയിലുണ്ടായ ചാവേർ ആക്രമണത്തിൽ മരണം 100 കടന്നു. മരണ സംഖ്യ 100 കടന്നതായി താലിബാനും സ്ഥിരീകരിച്ചു. വെള്ളിയാഴ്ച പ്രാർത്ഥന നടക്കുന്ന സമയത്തായിരുന്നു ആക്രമണം.

കുന്ദൂസിലെ ഷിയാ പള്ളിയിൽ ഭീകരാക്രമണം നടന്നെന്നും നിരവധി പേർ രക്തസാക്ഷികളായെന്നും താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ് വ്യക്തമാക്കി.എഴുപതിലധികം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും ഐക്യരാഷ്ട്രസഭയുടെ മിഷന്‍ റ്റു അഫ്ഗാനിസ്താന്‍ ട്വീറ്റ് ചെയ്യുന്നു.

കഴിഞ്ഞ ഞായറാഴ്ച കാബൂളിലെ മുസ്ലിം പള്ളിയിലും ബോംബ് സ്‌ഫോടനം നടന്നിരുന്നു. പള്ളിയുടെ കവാടത്തില്‍ നടന്ന സ്‌ഫോടനത്തില്‍ 12 പേര്‍ കൊല്ലപ്പെടുകയും 32 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. അതേസമയം സ്‌ഫോടനത്തിന് പിന്നില്‍ ഐഎസ് ആണെന്ന് താലിബാന്‍ ആരോപിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here