രണ്ട് ദിവസത്തെ സിപിഐഎം പോളിറ്റ് ബ്യൂറോ യോഗത്തിന് ഇന്ന് തുടക്കം

രണ്ട് ദിവസത്തെ സിപിഐഎം പോളിറ്റ് ബ്യൂറോ യോഗത്തിന് ഇന്ന് തുടക്കമാകും.കൊവിഡ് തുടങ്ങിയ ശേഷമുള്ള ആദ്യത്തെ നേരിട്ടുള്ള യോഗമാണ് നടക്കുക.അടുത്ത വർഷം കണ്ണൂരിൽ നടക്കുന്ന പാർട്ടി കോണ്‍ഗ്രസിൽ അവതരിപ്പിക്കേണ്ട രാഷ്ട്രീയ പ്രമേയത്തിന്റെ കരട് ചർച്ച ചെയ്ത് തയ്യാറാക്കും.

22ന് ചേരുന്ന 3 ദിവസത്തെ കേന്ദ്രകമ്മറ്റി യോഗത്തിൽ രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ച് അന്തിമ രൂപം നൽകും. ഇതിന് പുറമെ പൊതു രാഷ്ട്രീയ സാഹചര്യം, കർഷക സമരം, ലഖിംപൂരിലെ കർഷക കൊലപാതകം എന്നിവയും യോഗത്തിൽ ചർച്ച ചെയ്യും.

പോളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കുന്നതിന് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയനും, കോടിയേരി ബാലകൃഷ്ണനും ഇന്നലെ വൈകിട്ടോടെ ദില്ലിയിൽ എത്തിയിരുന്നു. ദില്ലിയിൽ ആശുപത്രിയിൽ ക‍ഴിയുന്ന എസ്ആർപിയെയും ഇരു നേതാക്കളും കഴിഞ്ഞ ദിവസം സന്ദർശിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here