മലമ്പുഴ വനമേഖലയില്‍ വഴി തെറ്റി ഉള്‍ക്കാട്ടില്‍ കുടുങ്ങിയ പൊലീസ് സംഘം സുരക്ഷിതര്‍

മലമ്പുഴ വനമേഖലയില്‍ വഴി തെറ്റി ഉള്‍ക്കാട്ടില്‍ കുടുങ്ങിയ പൊലീസ് സംഘം സുരക്ഷിതര്‍. ഇവരെ രാവിലെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞെന്ന് അധികൃതര്‍ അറിയുന്നു. സംഘത്തെ തിരികെയെത്തിക്കാന്‍ രണ്ടംഗ സംഘം ഇന്ന് പുറപ്പെട്ടിരുന്നു.

ഇന്നലെ വൈകിട്ട് കനത്ത മഴയെ തുടര്‍ന്നാണ് കഞ്ചാവ് റെയ്ഡിന് പുറപ്പെട്ട 14 അംഗ സംഘം ഉള്‍ വനത്തില്‍ കുടുങ്ങിയത്. ആന, പുലി ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള കാട്ടിലാണ് ഉദ്യോഗസ്ഥര്‍ അകപ്പെട്ടിരിക്കുന്നത്.

പാലക്കാട് നാര്‍കോട്ടിക് സെല് ഡിവൈഎസ്പി സി ഡി ശ്രീനിവാസന്‍, മലമ്പുഴ സിഐ സുനില്‍കൃഷ്ണന്‍, വാളയാര്‍ എസ്ഐ, ലഹരിവിരുദ്ധ സ്‌ക്വാഡ് അംഗങ്ങള്‍, നാല് തണ്ടര്‍ബോള്‍ട്ട് അംഗങ്ങള്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥരാണ് വനത്തിലുള്ളത്.

ലഹരി വസ്തുക്കള്‍ പിടികൂടാന്‍ തൃശൂര്‍ റേഞ്ച് ഐജിയുടെ പ്രത്യേക ഡ്രൈവിന്റെ ഭാഗമായാണ് ഉദ്യോഗസ്ഥര്‍ പരിശോധനക്ക് കാട് കയറിയത്. കഞ്ചിക്കോട് ഇറങ്ങിയ 17 കാട്ടാനകളുടെ കൂട്ടം ഈ മേഖലയിലുള്ളതിനാല്‍ ജാഗ്രതയിലാണ് പൊലീസ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News