കാറുകള്‍ വാടകയ്ക്കെടുത്ത് മറിച്ചു വിറ്റ കേസിൽ രണ്ടു പേർ പിടിയിൽ

അങ്കമാലിയിൽ കാറുകള്‍ വാടകയ്ക്കെടുത്ത് മറിച്ചു വിറ്റ കേസിൽ രണ്ടു പേർ പിടിയിൽ. അങ്കമാലി സ്വദേശികളായ സുബ്രഹ്മണ്യൻ, സനോജ് എന്നിവരാണ് പൊലീസിൻ്റെ പിടിയിലായത്.

പറവൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിന് കാറുകൾ ആവശ്യമുണ്ടെന്ന വ്യാജേനയായിരുന്നു തട്ടിപ്പ്. വാഹനം വാടകയ്ക്കെടുത്ത് ഉടമസ്ഥർ അറിയാതെ വിറ്റും പണയപ്പെടുത്തിയും പണം തട്ടിയെന്ന പരാതിയിലാണ് അങ്കമാലി സ്വദേശികളായ സുബ്രഹ്മണ്യൻ, സനോജ് എന്നിവർ അറസ്റ്റിലായത്.

പറവൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിന് കാറുകൾ ആവശ്യമുണ്ടെന്ന വ്യാജേനയായിരുന്നു തട്ടിപ്പ്. ഏകദേശം അമ്പതിലധികം കാറുകൾ സുബ്രഹ്മണ്യൻ വാടകയ്ക്ക് എടുത്തിരുന്നു. ഇതിൽ അങ്കമാലി സ്വദേശി ചാക്കുണ്ണിയിൽ നിന്ന് വാടകയ്ക്കെടുത്ത 4 കാറുകളാണ് വിറ്റത്.

ആദ്യകാലത്ത് എല്ലാ മാസവും കരാർ പ്രകാരമുള്ള വാടക സുബ്രഫമണ്യൻ ഉടകൾക്ക് നൽകിയിരുന്നു. എന്നാൽ വിശ്വാസമാർജിച്ച ശേഷം ദീർഘനാളത്തേക്കെന്ന രീതിയിൽ കാറുകൾ വാടകക്കെടുത്ത് വിറ്റും പണയപ്പെടുത്തിയും പണം തട്ടുകയായിരുന്നു.

സുബ്രഹ്മണ്യനിൽ നിന്ന് അനധികൃതമായി കാറുകൾ വാങ്ങിയതിനെ തുടർന്നാണ് അങ്കമാലി സ്വദേശി സനോജിനെ പൊലീസ് അറസ്റ്റ് ചെയ്തത്. നിലവിൽ അങ്കമാലി കാലടി പൊലീസ് സ്റ്റേഷനുകളിൽ സുബ്രഹ്മണ്യനെതിരെ നിരവധി പരാതികളുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here