കാക്കനാട് മയക്കുമരുന്ന് കേസിൽ ഉറവിടം തേടി അന്വേഷണ സംഘം

കാക്കനാട് മയക്കുമരുന്ന് കേസിൽ ഉറവിടം തേടി എക്സൈസ് ക്രൈബ്രാഞ്ച് അന്വേഷണ സംഘം. ചെന്നൈയിലെ ട്രിപ്ലിക്കയിൽ നിന്നാണ് മയക്കുമരുന്ന് എത്തിയതെന്നാണ് നിഗമനം. ഇവിടെ തമിഴ്നാട് പൊലീസിൻ്റെ സഹായത്തോടെ പരിശോധന നടത്താനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം.

മയക്കുമരുന്ന് കടത്തുകാരും വിൽപനക്കാരുമായ പ്രധാന പ്രതികളെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് ലഹരിവസ്തുക്കളുടെ ഉറവിടം കണ്ടെത്താൻ എക്സൈസ് ക്രൈംബ്രാഞ്ച് അന്വേഷണം ശക്തമാക്കുന്നത്. ചെന്നൈ ട്രിപ്ലിക്കയിൽ നിന്നാണ് മയക്കുമരുന്ന് എത്തുന്നത് എന്ന നിഗമനത്തിലാണ് നിലവിൽ അന്വേഷണസംഘം.

പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നും ഇവരുടെ ഫോൺ രേഖകൾ പരിശോധിച്ചതിൽ നിന്നുമാണ് മയക്കുമരുന്ന് ട്രിപ്ലിക്കയിൽ നിന്നാണ് എത്തിയത് എന്ന നിഗമനത്തില എക്സൈസ് ക്രൈംബ്രാഞ്ച് സംഘം എത്തിയത്. നിലവിൽ തമിഴ്നാട് പൊലീസിൻ്റെ സഹായത്തോടെ ട്രിപ്ലിക്കയിലെത്തി പരിശോധന നടത്താനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം.

അതേസമയം കേസിൽ പിടിച്ചെടുത്തത് എംഡിഎംഎ അല്ലെന്നാണ് കെമിക്കൽ പരിശോധനാ റിപ്പോർട്ട്. എംഡിഎംഎയോട് സാദൃശ്യമുള്ള മെത്താംഫിറ്റമിനാണെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്. എന്നാൽ ഇത് കേസിൻ്റെ ഗൗരവം കുറയ്ക്കില്ലെന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ ടി എം കാസിം അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here