വീട്ടില്‍ തളച്ചിടാനുള്ളവരല്ല സ്ത്രീകള്‍: കൈപിടിച്ച് ഉയര്‍ത്താന്‍ പിണറായി സര്‍ക്കാരുണ്ടെന്ന് വീണാ ജോര്‍ജ്

വീട്ടില്‍ തളച്ചിടാനുള്ളവരല്ല സ്ത്രീകളെന്നും കൈപിടിച്ച് ഉയര്‍ത്താന്‍ പിണറായി സര്‍ക്കാരുണ്ടെന്നും മന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞ ദിവസം നിയമസഭയില്‍ പറഞ്ഞു. ‘2021ലെ വീട്ടമ്മമാരുടെ ക്ഷേമനിധി ബോര്‍ഡ് രൂപീകരണ ബില്‍ ‘ അവതരണാനുമതി തേടിയുള്ള മുസ്ലീം ലീഗിലെ ടി വി ഇബ്രാഹിമിന്റെ പ്രമേയാവതരണത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.

ബില്ലിന്റെ പ്രാകൃത സ്വഭാവവും സ്ത്രീകളെ വീട്ടില്‍ത്തന്നെയിരുത്തി ‘അടിമ’കളാക്കുന്ന സംസ്‌കാരം തടയേണ്ടതിന്റെ ആവശ്യകതയും സഭയില്‍ ഉയര്‍ന്നു. ബില്ലിനുവേണ്ടി ഇബ്രാഹിം പല വാദമുഖങ്ങളും ഉയര്‍ത്താന്‍ ശ്രമിച്ചുവെറങ്കിലും യുഡിഎഫ് നിരയില്‍നിന്ന് കെ കെ രമയും ശക്തമായ എതിര്‍പ്പ് അറിയിച്ചതോടെ ഇബ്രാഹിം അടങ്ങുകയായിരുന്നു

ബില്‍ ഒട്ടും പ്രസക്തമല്ലെന്ന് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. ”സ്ത്രീകളെ വീട്ടില്‍ തളച്ചിടാനല്ല, അവരെ ശാക്തീകരിച്ച് സമൂഹനിര്‍മാണ പ്രക്രിയയുടെ ഭാഗമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. രാജ്യത്തെ ഉന്നത സ്ഥാനങ്ങളിലേക്കെല്ലാം സ്ത്രീകളെത്തണം. ഏത് ഉന്നതജോലി നോക്കാനും പ്രാപ്തരാക്കണം.

സ്വന്തം അഭിപ്രായം പറയാന്‍ അവര്‍ക്ക് അവകാശമുണ്ട്. മുന്‍നിരയിലേക്കെത്തിക്കാനുള്ള വൈവിധ്യമാര്‍ന്ന പരിപാടികള്‍ സര്‍ക്കാര്‍ നടപ്പാക്കുകയാണ്. അവര്‍ ആനുകൂല്യം വാങ്ങി വീട്ടുജോലി ചെയ്തിരിക്കണമെന്ന വാദം അംഗീകരിക്കാനാകില്ല ”–മന്ത്രി പറഞ്ഞു.

അതേസമയം 1996ല്‍ താന്‍ മന്ത്രിയായിരിക്കുമ്പോള്‍ മറുപടി പറഞ്ഞ അതേ സ്വകാര്യ ബില്ലിനുള്ള അവതരണാനുമതി പ്രമേയത്തിന് വീണ്ടും മറുപടി പറയേണ്ടി വന്നതിന്റെ വിചിത്ര സാഹചര്യം മന്ത്രി കെ രാധാകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. ടി ഐ മധുസൂദനന്റെ ‘ആരാധനാലയങ്ങളിലെ സംഘടനാ പ്രവര്‍ത്തനം നിയന്ത്രിക്കല്‍ ‘, പി പി ചിത്തരഞ്ജന്റെ ‘ കളിസ്ഥല സംരക്ഷണ–പരിപാലനം ‘ ബില്ലുകളും തുടര്‍ചര്‍ച്ചയ്ക്കായി മാറ്റി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News