ശ്രദ്ധേയമായി ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് നടപ്പിലാക്കുന്ന യൂട്യൂബ് പംക്തി

വായനയെ ജനകീയമാക്കുക എന്ന ലക്ഷ്വത്തോടെ ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് നടപ്പിലാക്കുന്ന യൂട്യൂബ് പംക്തി ശ്രദ്ധേയമാകുന്നു. പുസ്തകങ്ങളെ എഴുത്തുകാര്‍തന്നെ പരിചയപ്പെടുത്തുന്നു എന്നതാണ് ഈ പംക്തിയുടെ പ്രത്യേകത.

പുസ്തകങ്ങളെ കൂടുതല്‍ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് നടപ്പിലാക്കുന്ന പുതിയ യൂട്യൂബ് പംക്തിയാണ് ബാലസാഹിതി.

പുസ്തകങ്ങളെ എഴുത്തുകാര്‍തന്നെ പരിചയപ്പെടുത്തുന്നു എന്നതാണ് ഈ പംക്തിയുടെ പ്രത്യേകത.  സാംസ്‌കാരിക വകുപ്പുമന്ത്രി സജി ചെറിയാനാണ് ഈ പരിപാടി ഉദ്ഘാടനം ചെയ്തത്.  പള്ളിയറ ശ്രീധരനാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഇപ്പോഴത്തെ ഡയറക്ടര്‍.

കഥ കവിത നോവല്‍ വൈജ്ഞാനികം തുടങ്ങി വിവിധ മേഖലകളിലുള്ള വ്യത്യസ്തമായ പുസ്തകങ്ങളാണ് കുട്ടികള്‍ക്കായി ഓരോവര്‍ഷവും ബാല സാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കുന്നത്. കുറഞ്ഞ ചെലവില്‍ മികച്ച പുസ്തകങ്ങള്‍ ലഭ്യമാക്കി വായനയുടെ ലോകത്തേക്ക് കുട്ടികളെ എത്തിക്കുക എന്നതാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ലക്ഷ്യം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News