
ആഫ്രിക്കന്‍ എഴുത്തുകാരന്‍ അബ്ദുള്‍ റസാഖ് ഗുര്‍ണയ്ക്ക് സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം ലഭിക്കുമ്പോള്‍ ഇങ്ങ് മലയാളക്കരയില്‍ ഏറെ സന്തോഷിക്കുന്ന ഒരു എഴുത്തുകാരിയുണ്ട്.
ഗുര്‍ണയുടെ കേജസ് എന്ന ചെറുകഥ മലയാളത്തില്‍ പരിഭാഷപ്പെടുത്തിയ അധ്യാപിക കൂടിയായ ആശാ നായര്‍. കൂടുകള്‍ എന്ന പേരില്‍ ഒരു വര്‍ഷം മുമ്പായിരുന്നു ആശ ഗുര്‍ണയുടെ കൃതിയെ മലയാളിക്ക് പരിചയപ്പെടുത്തിയത്.
എകന്താത എന്ന സങ്കല്‍പ്പത്തെ അതിമനോഹരമായി ചിത്രീകരിക്കുന്ന ചെറുകഥയാണ് ഗുര്‍ണയുടെ കേഴ്ജസ്. ഒരു പക്ഷേ ഗുര്‍ണയുടെ സാഹിത്യ സംഭാവനകളില്‍ മലയാളത്തില്‍ വിവര്‍ത്തനം ചെയ്ത ആദ്യ ചെറുകഥ. ഒരു വര്‍ഷം മുന്‍പായിരുന്നു കൊച്ചി സ്വദേശിനിയായ ആശാ നായര്‍ കൂടുകള്‍ എന്ന പേരില്‍ ഈ ചെറുകഥ മലയാളിക്ക് മുന്‍പിലെത്തിച്ചത്.
കലാപൂര്‍ണ വിവര്‍ത്തന പതിപ്പില്‍ രണ്ടു ഘട്ടങ്ങളിലായായിരുന്നു പരിഭാഷ. ഇന്ന് സാഹിത്യ സംഭാവനകള്‍ക്കുള്ള നോബേല്‍ സമ്മാനം ഗുര്‍ണയെ തേടിയെത്തിയപ്പോള്‍ മലയാളിക്ക് ആ അതുല്ല്യ പ്രതിഭയെ പരിചയപ്പെടുത്താന്‍ സാധിച്ച സന്തോഷയത്തിലാണ് ആശ. എറണാകുളം രാജഗിരി പബ്ലിക്ക് സ്‌കൂളിലെ മലയാള അധ്യാപികയാണ് ആശ നായര്‍.
കൊവിഡ് സാഹചര്യത്തില്‍ ക്ലാസുകള്‍ ഓണ്‍ ലൈനിലായതോടു കൂടിയാണ് എഴുത്തിന്റെ രംഗത്ത് ആശ സജീവമാകുന്നത്. ഇതിനകം റഷ്യന്‍, ആഫ്രിക്കന്‍, ഗ്രീക്ക് കൃതികള്‍ മലയാളിക്ക് മുന്‍പിലെത്തിച്ചിട്ടുണ്ട്. കൂടാതെ സ്വന്തം കൃതി മലയാളിക്ക് മുന്‍പിലെത്തിക്കാനുള്ള പരിശ്രമത്തിലാണ് ആശ.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here