പഴമയുടെ പുതുമണവുമായി ഇന്ന് ലോക തപാല്‍ ദിനം

പഴമയുടെ പുതുമണമാണ് കത്തുകള്‍ നമുക്ക് നല്‍കുന്നത്. ഓരോ കത്തിനും ഓരോ കഥകളും പറയാനുണ്ട്. ഇന്നും കത്തുകള്‍ക്ക് പറയാന്‍ ഒത്തിരി വിശേഷങ്ങള്‍ ഉണ്ട്. സന്തോഷത്തിന്റെയും സങ്കടത്തിന്റെയും മഷി കൊണ്ട് എഴുതിയ ഒരുപാട് വിശേഷങ്ങള്‍ ഓരോ കത്തിനും പറയാനുണ്ടായിരുന്നു.

ഒക്ടോബര്‍ 9 ലോകമെങ്ങും തപാല്‍ ദിനമായി ആചരിക്കുകയാണ്. രാജ്യാന്തര തപാല്‍ യൂണിയന്റെ ആഹ്വാനപ്രകാരമാണ് ഈ ദിവസം ലോക തപാല്‍ ദിനമായി ആചരിക്കുന്നത്. 1874 – ലാണ് ഇതിനു തുടക്കം കുറിച്ചത്. ഇന്ത്യയില്‍ ഒക്ടോബര്‍ 10 – ന് ദേശീയ തപാല്‍ ദിനമായി ആചരിക്കുന്നു

ലോകത്തിലെ ഏറ്റവും വലിയ വിതരണ ശൃംഖലയാണ് തപാല്‍ സംവിധാനം. ഇന്റര്‍നെറ്റ് വളരെ വ്യാപകമായി ഇക്കാലത്ത് പോലും തപാല്‍ വകുപ്പ് എല്ലാ രാജ്യങ്ങളിലും ജനങ്ങള്‍ക്കും സംഘടനകള്‍ക്കും കച്ചവടസ്ഥാപനങ്ങള്‍ക്കുമുള്ള ഏറ്റവും പ്രാഥമികമായ ആശയവിനിമയ മാര്‍ഗ്ഗമാണ്.

പല രാജ്യങ്ങളിലും തപാല്‍ ദിനത്തോട് അനുബന്ധിച്ച് വിവിധ പരിപാടികളും ശില്പശാലകളും സംഘടിപ്പിക്കാറുണ്ട്. സ്റ്റാംപ് പ്രദര്‍ശനം, കത്തെഴുത്ത് മത്സരങ്ങള്‍ തുടങ്ങി വിവിധ പരിപാടികള്‍ ഈ ദിനത്തോട അനുബന്ധിച്ച് നടത്തുന്നു.

പൊതുജനങ്ങളുടെ ദൈനംദിന ജീവിതത്തിലും തൊഴിലിലും തപാല്‍ മേഖലയുടെ സ്വാധീനത്തെയും ആഗോള സാമൂഹികസാമ്പത്തിക വികസനത്തില്‍ തപാല്‍ മേഖലയുടെ സംഭാവനകളെക്കുറിച്ചും അവബോധം സൃഷ്ടിക്കുക എന്നതാണ് ഈ ആഘോഷത്തിന്റെ ലക്ഷ്യം. ദേശീയ തപാല്‍ വാരാഘോഷത്തിന്റെ ഓരോ ദിവസവും വകുപ്പ് നല്‍കുന്ന സേവനങ്ങളിലൊന്ന് ഉയര്‍ത്തിക്കാട്ടുന്നതിനായി നീക്കിവച്ചിരിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News