സ്ത്രീ വിരുദ്ധ പരാമര്‍ശം ; എംഎസ്എഫ് നേതാക്കൾക്കെതിരായ പരാതിയിൽ മുൻ ഹരിത നേതാക്കൾ മൊഴി നൽകും

എംഎസ്എഫ് നേതാക്കൾക്കെതിരായ സ്ത്രീ വിരുദ്ധ പരാതിയിൽ മുൻ ഹരിതാ നേതാക്കൾ തിങ്കളാഴ്ച മൊഴി നൽകും. രാവിലെ 11 മണിക്ക് വനിതാ കമ്മീഷന് മൊഴി നൽകാൻ കോഴിക്കോട് ടൗൺ ഹാളിൽ എത്തും.

സ്ത്രീത്വത്തെ അപമാനിച്ചു എന്ന് ആരോപിച്ച് മുൻ ഹരിതാ നേതാക്കൾ നൽകിയ പരാതിയിൽ മൊഴി നൽകുവാൻ ഉറച്ച് നിൽക്കുകയാണ് നേതാക്കളായ 10 പേർ. 10 പേരും തിങ്കളാഴ്ച കോഴിക്കോട് വച്ച് വനിതാ കമ്മീഷൻ നടത്തുന്ന അദാലത്തിൽ പങ്കെടുക്കാൻ എത്തുമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. കോഴിക്കോട് വച്ച് വനിതാ കമ്മീഷന്റെ ഏതെങ്കിലും പരിപാടികൾ ഉണ്ടെങ്കിൽ അവിടെ വച്ച് മൊഴി നൽകാം എന്നായിരുന്നു നേരത്തെ മുൻ ഹരിത നേതാക്കൾ വനിതാ കമ്മീഷനെ അറിയിച്ചിരുന്നത്.

മലപ്പുറത്ത് നേരത്തെ നടന്ന സിറ്റിംഗിൽ മുൻ ഹരിതാ നേതാക്കളെ ക്ഷണിച്ചിരുന്നു, പക്ഷെ അവർ അറിയിച്ചിരുന്നത് കോഴിക്കോട് വച്ച് വനിതാ കമ്മീഷന്റെ സിറ്റിംഗ് ഉണ്ടെങ്കിൽ അവിടെ പങ്കെടുക്കാം എന്നായിരുന്നു. തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി കോഴിക്കോട്ട് നടക്കുന്ന വനിത കമ്മിഷന്‍റെ മെഗാ അദാലത്തിൽ ഹരിത നേതാക്കളുടെ മൊഴിയെടുക്കും.

സ്ത്രീത്വത്തെ അപമാനിച്ചു എന്നാരോപിച്ച് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്, കബീർ മുതുപറമ്പിൽ, വി എ വഹാബ് എന്നിവർക്കെതിരെയാണ് മുൻ ഹരിതാ നേതാക്കൾ പരാതി നൽകിയിട്ടുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News