കാത്തിരിപ്പിനൊടുവില്‍ നിലമ്പൂര്‍ – ഷൊര്‍ണൂര്‍ പാതയില്‍ ട്രെയിന്‍ വീണ്ടും ഓടിത്തുടങ്ങി

കാത്തിരിപ്പിനൊടുവില്‍ നിലമ്പൂര്‍ ഷൊര്‍ണൂര്‍ പാതയില്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിച്ചു. വിവിധ സംഘടനകളും നിലമ്പൂര്‍ നഗരസഭാ പ്രതിനിധികളും ചേര്‍ന്നാണ് ഒന്നരവര്‍ഷത്തിന് ശേഷമെത്തിയ നിലമ്പൂര്‍- കോട്ടയം പാസഞ്ചര്‍ സ്വീകരിച്ചത്

2020 മാര്‍ച്ച് 23-നാണ് കൊവിഡ് നിയന്ത്രണങ്ങളെത്തുടര്‍ന്ന് ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെച്ചിരുന്നത്. പാസഞ്ചര്‍ ട്രെയിന്‍ മടങ്ങിയെത്തിയത് നിലമ്പൂരിലെ യാത്രക്കാര്‍ക്ക് വലിയ ആശ്വാസമായി.

രാവിലെ 5.15-നാണ് കോട്ടയത്തുനിന്നും ട്രെയിന്‍ പുറപ്പെടുക. 6.40ന് എറണാകുളത്തും 8.28-ന് തൃശൂരിലും 10.10 ന് ഷൊര്‍ണൂരിലും 11.45-ന് നിലമ്പൂരിലുമെത്തും.

ഉച്ചകഴിഞ്ഞ് 3.10-ന് മടങ്ങുന്ന ട്രെയിന് രാത്രി 10.15-ന് കോട്ടയത്ത് തിരിച്ചെത്തും. നിര്‍ത്തിവെച്ച മറ്റു സര്‍വീസുകള്‍ക്കൂടി പുനഃസ്ഥാപിയ്ക്കണമെന്ന ആവശ്യത്തിലാണ് നാട്ടുകാര്‍

ലോക്കോ പൈലറ്റ്, ടിടിഇമാര്‍ എന്നിവരെ ബൊക്കെ നല്‍കി സ്വീകരിച്ചും മധുരവിതരണം നടത്തിയുമാണ് നാട്ടുകാര്‍ വരവേറ്റത്. നഗരസഭാ ചെയര്‍മാന്‍ മാട്ടുമ്മല്‍ സലീം അരുമ ജയകൃഷ്ണന്‍ എന്നിവര്‍ സ്വീകരണത്തിന് നേതൃത്വം നല്‍കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News