കഞ്ചാവുപയോഗിച്ചതിനെ സംബന്ധിച്ച് വിവരം നല്‍കി; വ്യദ്ധനെ യുവാക്കള്‍ തല്ലിക്കൊന്നു

കഞ്ചാവുപയോഗിച്ചതിനെ സംബന്ധിച്ച വിവരം നല്‍കിയ വ്യദ്ധനെ യുവാക്കള്‍ തല്ലിക്കൊന്നു . ആളൂര്‍ സ്വദേശികളായ മുഹമ്മദ് ജാസിക് അഡലിന്‍ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

ഇരിങ്ങാലക്കുട ആളുരില്‍ വയോധികനായ രാമകൃഷ്ണനെ കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് വ്യക്തമായതും പ്രതികളെ പിടികൂടിയതും. ആളൂര്‍ സ്വദേശികളായ മുഹമ്മദ് ജാസിക്കിനേയും അഡലിനേയു മാണ് പൊലീസ് പിടികൂടിയത്.

കഴിഞ്ഞ ചൊവ്വാഴ്ച്ച വൈകിട്ട് ആളൂരില്‍ ഒറ്റക്കു താമസിക്കുന്ന രാമകൃഷ്ണനെ വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആദ്യം അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ് സംശയം തോന്നി രഹസ്യമായി നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

കഞ്ചാവിനും മദ്യത്തിനും അടിമകളായ ഇവരെക്കുറിച്ചുള്ള വിവരം രാമകൃഷ്ണന്‍ പൊലീസിന് ചോര്‍ത്തി നല്‍കിയെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. രാമകൃഷ്ണന്റെ വീട്ടില്‍ മദ്യപിച്ചെത്തിയ പ്രതികള്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ഇതില്‍ പ്രകോപിതരായിട്ടായിരുന്നു കൊലപാതകം.

വീടിന് പുറത്ത് വച്ച് മര്‍ദനമേറ്റ രാമകൃഷ്ണന്‍ അകത്തേക്കോടി പക്ഷേ ഇയാളെ പ്രതികള്‍ ക്രൂരമായി മര്‍ദിച്ചു. മര്‍ദമേറ്റത്തിനെ തുടര്‍ന്നാണ് മരണം. പ്രതികള്‍ ഒളിവില്‍ പോയെങ്കിലും പിടികൂടി. ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചതിനെ തുടര്‍ന്ന് മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here