ട്രെയിന്‍ തട്ടി മരിച്ച വ്യക്തിയുടെ ഫോണ്‍ മോഷ്ടിച്ചുപയോഗിച്ച എസ്ഐക്ക് കിട്ടിയത് എട്ടിന്റെ പണി

ട്രെയിന്‍ തട്ടി മരിച്ച വ്യക്തിയുടെ ഫോണ്‍ മോഷ്ടിച്ചുപയോഗിച്ച എസ്ഐക്ക് കിട്ടിയത് എട്ടിന്റെ പണി. തിരുവനന്തപുരത്ത് ട്രെയിന്‍ തട്ടി മരിച്ച യുവാവിന്റെ ഫോണ്‍ ഔദ്യോഗിക സിം കാര്‍ഡിട്ട് ഉപയോഗിച്ച എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തു.

മംഗലപുരം സ്വദേശിയായ അരുണ്‍ ജെറിയുടെ ഫോണാണ് എസ് ഐ ഉപയോഗിച്ചത്. അരുണ്‍ ജെറി ജൂണ്‍ 18 ന് ട്രെയിന്‍ തട്ടി മരിച്ചിരുന്നു. നിലവില്‍ ചാത്തന്നൂര്‍ എസ്ഐ ആയ ജ്യോതി സുധാകര്‍ മംഗലപുരം സ്റ്റേഷനില്‍ ജോലി ചെയ്യുമ്പോഴാണ് ഫോണ്‍ എടുത്തത്.

അരുണ്‍ ജെറിയുടെ ഇന്‍ക്വസ്റ്റ് നടത്തുമ്പോഴായിരുന്നു മോഷണം. ഫോണ്‍ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് എസ്ഐ ഫോണ്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയത്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News