മലമ്പുഴ കാട്ടിനുള്ളിൽ കുടുങ്ങിപ്പോയ പൊലീസ് ഉദ്യോഗസ്ഥരെ കണ്ടെത്തി

മലമ്പുഴ കാട്ടിനുള്ളിൽ കുടുങ്ങിപ്പോയ പൊലീസ് ഉദ്യോഗസ്ഥരെ തിരച്ചിൽ സംഘം കണ്ടെത്തി. കഞ്ചാവ് വേട്ടയ്ക്കായി ഇന്നലെ പോയ സംഘമാണ് കാട്ടിൽ കുടുങ്ങിയത്. ഇവരെ ഇന്ന് തന്നെ തിരിച്ചെത്തിക്കാമെന്നാണ് പ്രതീക്ഷ.

നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി വി.ഡി ശ്രീനിവാസന്‍റെ നേതൃത്വത്തിൽ ഇന്നലെ രാവിലെയാണ് പതിനാലംഗ പൊലീസ് സംഘം കഞ്ചാവ് വേട്ടക്കായി പോയത്. മഞ്ഞ് മൂടിയതോടെ വഴിതെറ്റി വനത്തിൽ അകപ്പെട്ടു.

ഇന്നു രാവിലെ അഞ്ചരയോടെയാണ് ഇവരെ തിരഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥരും ആദിവാസികളും അടങ്ങുന്ന പത്തംഗ സംഘം പുറപ്പെട്ടത്. വാളയാറിലെ മലബാർ സിമന്‍റസ് ഭാഗത്തു നിന്നും മലമ്പുഴ ഭാഗത്തു നിന്നും രണ്ടു സംഘങ്ങളായാണ് സംഘം തിരച്ചിലിനിറങ്ങിയത്.

പാതി വഴിയിൽ സംഘം ആനക്ക് മുമ്പില്‍ കുടുങ്ങി. ശബ്ദം ഉണ്ടാക്കി ആനയെ കാട്ടിനുള്ളിലേക്ക് കയറ്റിവിട്ട ശേഷമാണ് സംഘം യാത്ര തുടർന്നത്. ഏറെ വൈകാതെയാണ് കാട്ടിൽ കുടുങ്ങിയവരെ കണ്ടെത്തിയത്. ഇവരെ ഉടനെ തിരികെ എത്തിക്കാനാകുമെന്നാണ് പ്രതീക്ഷ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News