ടെലിവിഷന്‍ ചാനലിന്റെ ഉടമയാക്കാമെന്ന് പറഞ്ഞു; അയാള്‍ തന്നെ കബിളിപ്പിച്ചുവെന്ന് മോന്‍സന്‍

ടെലിവിഷന്‍ ചാനലിന്റെ ഉടമയാക്കാമെന്ന് പറഞ്ഞ് ഹരിപ്രസാദ് എന്നയാള്‍ തന്നെ കബിളിപ്പിച്ചെന്ന് മോന്‍സന്‍ മാവുങ്കല്‍. സംസ്‌കാര ചാനലിന് മറ്റ് ഉടമകള്‍ ഉള്ളതായി അറിഞ്ഞിരുന്നില്ലെന്നും മൊഴി നല്‍കി. സംസ്‌കാര ചാനലിന് 10 ലക്ഷം രൂപ മോന്‍സണ്‍ കൈമാറിയെന്ന കാര്യവും ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചിട്ടുണ്ട്.

ബിനാമി ജോഷി വഴിയാണ് പണം കൈമാറിയത്. സംസ്‌കാര ഓഫിസില്‍ ക്രൈംബ്രാഞ്ച് പരിശോധന നടത്തി. ക്രൈംബ്രാഞ്ച് യൂണിറ്റ് രണ്ട് കേസുകളാണ് മോന്‍സനിനെതിരെ ചാര്‍ജ് ചെയ്തിരിക്കുന്നത്. അതിലൊന്ന് സംസ്‌കാര ടി.വിയുമായി ബന്ധപ്പെട്ട കേസാണ്.

സംസ്‌കാര ചാനലില്‍ 1.51 കോടി രൂപയുടെ ഓഹരികള്‍ തട്ടിയെടുത്ത കേസിലെ അന്വേണത്തില്‍ രണ്ടാം പ്രതിയാണ് മോന്‍സന്‍. ഒന്നാം പ്രതിയായ ഹരിപ്രസാദും മോന്‍സണും തമ്മിലുള്ള ഇടപാടുകള്‍ പരിശോധിച്ചപ്പോള്‍ തലസ്ഥാനത്തും സമാനമായ പുരാവസ്തു തട്ടിപ്പ് നടത്താന്‍ പദ്ധതിയിട്ടിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

തിരുവനന്തപുരത്തും മ്യൂസിയം തുടങ്ങാന്‍ പദ്ധതിയിട്ടുവെന്നും സംസ്‌കാര ചാനല്‍ വാങ്ങാന്‍ ശ്രമിച്ചതും മ്യൂസിയം തുടങ്ങാന്‍ പദ്ധതിയിട്ടതിന്റെ ഭാഗമായിരുന്നുവെന്നും മോണ്‍സന്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി.

ഇതിന്റെ ഭാഗമായി സംസ്‌കാര ചാനല്‍ കേസില്‍ ഒന്നാം പ്രതി ഹരിപ്രസാദിന് അയച്ച മൊബൈല്‍ സന്ദേശവും ക്രൈംബ്രാഞ്ച് കണ്ടെത്തി. ചാനലിന് 10 ലക്ഷം രൂപ കൈമാറിയത് ബിനാമി ജോഷി വഴിയാണെന്ന് മോന്‍സണ്‍ പറഞ്ഞു.

അതേസമയം ക്രൈംബ്രാഞ്ച് തിരുവനന്തപുരത്ത് മോന്‍സണെ ചോദ്യം ചെയ്യുകയാണ്. ചാനല്‍ ചെയര്‍മാനെന്ന് വ്യാജമായി പ്രചരിപ്പിച്ച് പണം തട്ടിയ കേസിലാണ് ചോദ്യം ചെയ്യല്‍ രണ്ടാം ദിവസവും തുടരുന്നത്.

കേസില്‍ കഴിഞ്ഞ ദിവസമാണ് മോന്‍സണെ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിട്ടത്. സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും കൂടുതല്‍ പ്രതികള്‍ ഉണ്ടോ എന്ന് അന്വേഷിക്കുകയാണെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു. മോന്‍സന്റെ ജാമ്യാപേക്ഷ എറണാകുളം സി.ജെ.എം കോടതി ഇന്നലെ തള്ളിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News