കഞ്ഞിവെളളം വെറുതേ കളയല്ലേ… തലമുടി സംരക്ഷണത്തിന് ഇങ്ങനെ ഉപയോഗിക്കൂ

ചിലപ്പോഴൊക്കെ നാം കഞ്ഞിവെള്ളം വെറുതേ കളയാറുണ്ട്. ദാഹമകറ്റാൻ കഞ്ഞിവെള്ളം ബെസ്റ്റാണ്. ശരീരത്തിന് ഗുണകരമായ ഏറെ ഗുണങ്ങള്‍ ഇതിനുണ്ട്. ശരീരത്തിന് മാത്രമല്ല, ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ഇത് ഏറെ ഗുണകരവുമാണ്. നല്ല മുടിയ്ക്കു പറ്റിയ ഏറ്റവും നല്ല മരുന്നാണ് കഞ്ഞിവെള്ളം. മുടി ആരോ​ഗ്യമുള്ളതാക്കാൻ കഞ്ഞിവെള്ളം ഉപയോ​ഗിക്കുന്നത് ​ഗുണം ചെയ്യുമെന്ന് വിദ​ഗ്ധർ പറയുന്നു.

അരിയിൽ ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ആന്റിഓക്‌സിഡന്റുകൾ, അമിനോ ആസിഡുകൾ, വിറ്റാമിൻ ബി കോംപ്ലക്‌സ്, വിറ്റാമിൻ ഇ എന്നിവയും ധാരാളമായി അരിയിൽ അടങ്ങിയിട്ടുണ്ട്.‌ ഉയർന്ന അളവിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുള്ളതിനാൽ മുടിയുടെയും ചർമ്മകോശത്തിന്റെയും കേടുപാടുകളെ പ്രതിരോധിക്കാൻ കഞ്ഞി വെള്ളത്തിന് സാധിക്കും.

  • കഞ്ഞി വെള്ളം മികച്ചൊരു കണ്ടീഷണർ കൂടിയാണ്. ഇത് മുടിയെ ആരോഗ്യകരവും തിളക്കവുമുള്ളതാക്കുന്നു. മുടിയുടെ ആരോ​ഗ്യത്തിനായി കഞ്ഞി വെള്ളം എങ്ങനെയെല്ലാം ഉപയോ​ഗിക്കാമെന്ന് നോക്കാം.

  • ആദ്യം കറിവേപ്പിലയും തുളസിയും നന്നായി അരച്ചെടുക്കുക. ഇതിലേക്ക് മൂന്ന് ​ഗ്ലാസ് കഞ്ഞി വെള്ളം ചേർത്ത് മുടി കഴുകുക. മുടിയുടെ വളർച്ചയ്ക്ക് മികച്ചതാണ് ഇത്.

  • കഞ്ഞി വെള്ളം ഒരു കുപ്പിയിലാക്കി നന്നായി അടച്ചുവയ്ക്കുക. പിറ്റേന്ന് ഇതിലേക്ക് വെള്ളം ചേർക്കണം. ശേഷം ഇതിൽ നാല് തുള്ളി ലാവെൻഡർ ഓയിൽ കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം ഈ വെള്ളം ഉപയോ​ഗിച്ച് മുടി കഴുകുക. താരൻ, ഫംഗസ് എന്നീ പ്രശ്നങ്ങളെ പ്രതിരോധിക്കാൻ ഇത് സഹായിക്കും.

  • കഞ്ഞിവെള്ളത്തിൽ അൽപം ഉലുവ ചേർത്ത് മുടി കഴുകുക. ആഴ്ചയിൽ മൂന്നോ നാലോ തവണ ഈ ഹെയർ പാക്ക് ഇടാവുന്നതാണ്. മുടികൊഴിച്ചിൽ കുറയ്ക്കാനും താരൻ അകറ്റാനും ഇത് സഹായിക്കും.

  • ഇനി ഒരു ഹെയർ പാക്ക് പരിചയപ്പെടാം. കഞ്ഞിവെള്ളത്തില്‍ ഉലുവാ പായ്ക്കുണ്ടാക്കാം. കഞ്ഞിവെള്ളത്തില്‍ ഉലുവ ഇട്ടു വയ്ക്കുക. തലേന്നു രാത്രി ഇട്ടു വയ്ക്കാം. പിറ്റേന്ന് ഈ ഉലുവ ചേര്‍ത്തരച്ച് മുടിയില്‍ പുരട്ടാം. ഇതല്ലെങ്കില്‍ ഉലുവാ നീക്കി ഈ ക്ഞ്ഞി വെള്ളം മുടിയില്‍ പുരട്ടാം. അര മണിക്കൂര്‍ ശേഷം കഴുകാം. ഇതും മുടിയുടെ വളര്‍ച്ചയ്ക്ക് ഏറെ സഹായിക്കുന്ന ഹെയര്‍ പായ്ക്കാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News