തിരുവനന്തപുരത്ത് യുവാവിനെ ക്രൂരമായി മര്‍ദിച്ച കേസിലെ പ്രതി പിടിയില്‍

തിരുവനന്തപുരം കഠിനംകുളത്ത് യുവാവിനെ ക്രൂരമായി മര്‍ദിച്ച കേസിലെ പ്രതി പിടിയില്‍. പുതുക്കുറിച്ചി സ്വദേശി സുഹൈല്‍ ആണ് പിടിയിലായത്. ഭാര്യ പിണങ്ങി പോയതുമായി ബന്ധപ്പെട്ടാണ് ഇയാള്‍ അക്രമം നടത്തിയത്.

കഴിഞ്ഞ ഒന്നാം തീയതിയാണ് പുതുകുറിച്ചിയിലെ കടയില്‍ കയറി ഭാര്യാസഹോദരനെ പ്രതി സുഹൈല്‍ ക്രൂരമായി മര്‍ദിച്ചത്. അന്നു തന്നെ ഭാര്യയുടെ വീട്ടിലെത്തി ഭാര്യാപിതാവിനെയും മാതാവിനെയും മര്‍ദിച്ചിരുന്നു.

 സംഭവത്തിനു ശേഷം ഒളിവില്‍ പോയ ഇയാളെ ഇന്നാണ് കഠിനംകുളം പൊലീസ് പിടികൂടിയത്. ഇയാള്‍ മുന്‍പും നിരവധി കേസുകളില്‍ പ്രതിയാണ്. അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ കോടതിയില്‍ ഹാജരാക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News