കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് യാഥാര്‍ത്ഥ്യമാക്കാന്‍ കഴിഞ്ഞത് ചരിത്ര നേട്ടം: എ വിജയരാഘവന്‍

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (കെഎഎസ്) യാഥാര്‍ത്ഥ്യമാക്കാന്‍ കഴിഞ്ഞത് ചരിത്ര നേട്ടമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനു ശേഷമാണ് വലിയൊരു സ്വപ്നം യാഥാര്‍ഥ്യമായത്.

എല്‍ഡിഎഫ് പ്രകടന പത്രികയില്‍ നല്‍കിയ വാഗ്ദാനങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായ കെഎഎസ് നിശ്ചയദാര്‍ഢ്യത്തോടെ നടപ്പാക്കിയ സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിക്കുന്നു. കൊവിഡ് പ്രതിസന്ധിക്കിടയിലും മാനദണ്ഡങ്ങള്‍ പാലിച്ച് സമയബന്ധിതമായി പരീക്ഷ നടത്തി ഫലം പ്രഖ്യാപിച്ച പിഎസ്‌സി പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു.

സംസ്ഥാനത്തിന്റെ ആദ്യ ഭരണപരിഷ്‌കാര കമ്മീഷന്‍ മുതല്‍ ഏറ്റവും ഒടുവിലത്തേത് വരെ നല്‍കിയ മുഖ്യ ശുപാര്‍ശകളില്‍ ഒന്നാണ് കെഎഎസ്. എന്നാല്‍, ഇത് നടപ്പാക്കാന്‍ ഒരുങ്ങിയപ്പോള്‍ അതിശക്തമായ എതിര്‍പ്പുകളുയര്‍ത്തി ചിലര്‍ തടയാന്‍ ശ്രമിച്ചു. വ്യവഹാരങ്ങളിലൂടെ നീട്ടി അട്ടിമറിക്കാനും ശ്രമമുണ്ടായി. കര്‍ക്കശമായ നിലപാടിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ തീരുമാനം നടപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമായി നിലകൊണ്ടു.

കാര്യക്ഷമമായ ഭരണനിര്‍വഹണത്തിന് പുതിയ ഉദ്യോഗസ്ഥനിര സഹായകമാകും. ജനങ്ങള്‍ക്ക് സമയബന്ധിതമായി സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കാന്‍ എല്‍ഡിഎഫ് നടത്തുന്ന ധീരമായ ശ്രമങ്ങളില്‍ ഒന്നാണിത്. കേരള സര്‍ക്കാരുകളുടെ ചരിത്രത്തില്‍ തന്നെ നാഴികക്കല്ലായി കെഎഎസ് മാറിയെന്നും വിജയരാഘവന്‍ പ്രസ്താവനയില്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News