‘ദ ഗ്രേറ്റ് എസ്‍കേപ്പി’ൽ അധോലോക നായകനായി ബാബു ആന്റണി; ടൈറ്റില്‍ പോസറ്റര്‍ പുറത്ത് വിട്ടു

ബാബു ആന്റണി പ്രധാന കഥാപാത്രമാകുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിന്റെ ടൈറ്റില്‍ പോസറ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. ദ ഗ്രേറ്റ് എസ്‌കേപ്പ് എന്നാണ് ചിത്രത്തിന്റെ പേര്. സമൂഹമാധ്യമത്തില്‍ മികച്ച പ്രതികരണമാണ് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററിന് ലഭിക്കുന്നത്. സന്ദീപ് ജെ എല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൗത്ത് ഇന്ത്യന്‍ യുഎസ് ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഒക്ടോബര്‍ 16-ന് ചിത്രീകരണം ആരംഭിക്കും. ടെക്‌സാസിലെ ഓസ്റ്റിനിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുക. അമേരിക്കയിലെ മാഫിയ ലഹരിക്കടത്ത് സംഘങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ് ദ ഗ്രേറ്റ് എസ്‍കേപിന്റെ ഇതിവൃത്തം. അധോലോക നായകനായ ബോബായാണ് ചിത്രത്തില്‍ ബാബു ആന്റണി അഭിനയിക്കുക. രഞ്‍ജിത് ഉണ്ണിയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ദ ഗ്രേറ്റ് എസ്‍കേപെന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം കൈസാദ് പട്ടേല്‍ ആണ്.

ചാസ് ടെയ്‍ലറും ജോണി ഓവനുമാണ് പ്രൊഡക്ഷൻ ഡിസൈനര്‍. സണ്ണി കരികല്‍ ആണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കണ്‍ട്രോളര്‍. ഓസ്റ്റിനിലെ ടെക്സാസില്‍ ആണ് ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുക. 2020ലെ ഹോളിവുഡ് ചിത്രമായ ഔട്ട്‍റേജിന്റെ സംവിധായകനാണ് സന്ദീപ് ജെ എല്‍. അതേസമയം മണിരത്‌നം സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം പൊന്നിയന്‍ സെല്‍വനില്‍ ബാബു ആന്റണി പ്രധാന കഥാപാത്രത്തെ അതരിപ്പിക്കും. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രം പവര്‍ സ്റ്റാറും താരത്തിന്റെ വരാനിരിക്കുന്ന ചിത്രത്തിലൊന്നാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here