അമ്പമ്പോ… ലുക്കോട് ലുക്ക്; മമ്മൂട്ടിയുടെ പുത്തൻ ചിത്രങ്ങളും വൈറൽ

സിനിമയിലേതല്ലാത്ത സ്വന്തം ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിൽ കുറച്ചു മാത്രം പോസ്റ്റ് ചെയ്യുന്ന താരമാണ് മമ്മൂട്ടി. എന്നാൽ അത്തരത്തില്‍ വല്ലപ്പോഴും അദ്ദേഹം പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളാകട്ടെ വലിയ പ്രേക്ഷകശ്രദ്ധയും നേടാറുണ്ട്. ഇപ്പോഴിതാ കിടിലൻ ലുക്കിലുള്ള മമ്മൂക്കയുടെ ചിത്രം വൈറൽ ആവുകയാണ്.
ചുവപ്പ് ലൈനുള്ള ചെക്കിന്റെ ഷർട്ടും അതിന് ചേരുന്ന കണ്ണടയും ധരിച്ച് നിൽക്കുന്ന താരത്തിന്റെ ഫോട്ടോയാണ് ശ്രദ്ധനേടുന്നത്. മമ്മൂട്ടി തന്നെയാണ് ചിത്രം പോസ്റ്റ് ചെയ്തത്.

പിന്നാലെ നിരവധി പേർ ഇത് ഷെയർ ചെയ്യുകയും ചെയ്തു. ജനാർദ്ദനും സിദ്ദിഖും മമ്മൂട്ടിയുടെ പോസ്റ്റിന് താഴെ കമന്റുകളുമായി രം​ഗത്തെത്തി. ‘മമ്മൂസേ…’ എന്നാണ് ജനാർദ്ദനൻ കമന്റ് ചെയ്തത്. നിരവധി താരങ്ങളാണ് ചിത്രത്തിന് കമന്റ് നൽകിയത്. എന്തായാലും താരത്തിന്റെ പുതിയ ചിത്രം എപ്പോഴത്തെയും പോലെ ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News