അഖില പറയുന്നു; ചിട്ടയായ പഠനവും കഠിനാധ്വാനവുമുണ്ടെങ്കിൽ കെഎഎസിൽ വിജയിക്കാം

കേരള അഡ്മിനിസ്ട്രേറ്റീവ് പരീക്ഷയുടെ അഭിമുഖത്തിനായി ഒരു മാസം പ്രായമുള്ള മകൾ മേഗൻ മരിയയ്ക്കൊപ്പമാണ് അഖില എസ്.ചാക്കോ പോയത്. തളിപ്പറമ്പ് തൃച്ചംബരത്തെ വീട്ടിലിരുന്ന് റാങ്ക് പട്ടികയിൽ ഒന്നാമതെന്ന് അറിയുമ്പോൾ അഖിലയ്ക്ക് സന്തോഷം അടക്കാനായില്ല. കെഎഎസ് രണ്ടാം സ്ട്രീമിലെ ഒന്നാം റാങ്ക് നേട്ടം കരിങ്ങടയിൽ വീടിനെ മാത്രമല്ല, നാടിനെയാകെ സന്തോഷത്തിലാക്കി. അഖിലയ്ക്ക് 8 മാർക്കിനാണ് സിവിൽ സർവീസ് നഷ്ടമായത്. അതിന്റെ ദുഃഖമെല്ലാം അഖിലയുടെ കെഎഎസ് നേട്ടത്തോടെ അലിഞ്ഞില്ലാതായി.

ആഗ്രഹിച്ച സിവിൽ സർവീസിലേക്ക് വർഷങ്ങൾക്കുള്ളിൽ എത്താനാകുമെന്ന പ്രതീക്ഷയുണ്ട് അഖിലയ്ക്കിപ്പോൾ. കേരളത്തിൽ ജോലി ചെയ്യാനാകുമെന്നതിന്റെ വലിയ സന്തോഷത്തിലാണ് അഖില. കെഎഎസ് രൂപീകരിച്ച ശേഷം ഇതിലേക്കു മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.

പിന്നീട് സിവിൽ സർവീസ് എഴുതിയില്ല. കേരളത്തിലെ യുവജനങ്ങൾക്കു ലഭിക്കുന്ന വലിയൊരു അവസരമാണ് കെഎഎസ് എന്ന് അഖില പറയുന്നു. കഴിഞ്ഞ 50 വർഷത്തിൽ നാലു തവണ മാത്രമാണ് ഡപ്യൂട്ടി കളക്ടർ പരീക്ഷ നടന്നത്. ചിട്ടയായ പഠനവും കഠിനാധ്വാനവുമുണ്ടെങ്കിൽ കെഎഎസിൽ വിജയിക്കാനാകുമെന്ന് അഖില ആത്മവിശ്വാസത്തോടെ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News