‘സ്‌റ്റേഷന്‍ 5’ ഉടൻ പ്രദർശനത്തിന്; ഇന്ദ്രൻസിന്റെ ഗെറ്റപ്പ് സ്റ്റിൽ പുറത്തു വിട്ടു

മലയാളികളുടെ പ്രിയനടൻ ഇന്ദ്രന്‍സ് പുതിയ രൂപത്തിലും ഭാവത്തിലും വ്യത്യസ്തമായ വേഷത്തില്‍ എത്തുന്ന ‘സ്‌റ്റേഷന്‍ 5’ പ്രദര്‍ശനത്തിനെത്തുന്നു. കഴിഞ്ഞ ദിവസം രണ്‍ജി പണിക്കർ, ജോയ് മാത്യു, റഫീക് അഹമ്മദ് എന്നിവർ ചേർന്ന് പുറത്തിറക്കിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ തന്നെ ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. വിവാദപരമായ പ്രമേയമാണ് ഉള്ളടക്കമെന്ന് സൂചന നൽകുന്നു ടൈറ്റിൽ പോസ്റ്റർ. ഇപ്പോഴിതാ ഇന്ദ്രൻസിന്റെ ഗെറ്റപ്പ് സ്റ്റിൽ പുറത്തു വിട്ടിരിക്കയാണ് അണിയറക്കാർ. ചേവമ്പായി എന്ന കരുത്തുറ്റ കഥാപാത്രത്തെയാണ് ഇന്ദ്രന്‍സ് അവതരിപ്പിക്കുന്നത്.

പ്രശാന്ത് കാനത്തൂർ സംവിധാനം ചെയ്യുന്ന ‘ സ്‌റ്റേഷന്‍ 5 ‘ൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രയാണാണ്. പ്രിയംവദ കൃഷ്‍ണനാണ് നായിക. ഡയാന ഹമീദും ശക്തമായ കഥാപാത്രമായി എത്തുന്നു. സന്തോഷ് കീഴാറ്റൂര്‍, ശിവജി ഗുരുവായൂർ,രാജേഷ് ശര്‍മ്മ, സുനില്‍ സുഖദ, വിനോദ് കോവൂര്‍, ഐ.എം.വിജയന്‍, ദിനേഷ് പണിക്കര്‍, അനൂപ് ചന്ദ്രന്‍, ശിവന്‍ കൃഷ്‍ണന്‍കുട്ടി നായര്‍, ജെയിംസ് ഏലിയ, മാസ്റ്റര്‍ ഡാവിന്‍ചി, പളനിസാമി, ഷാരിന്‍, ജ്യോതി ചന്ദ്രന്‍, ദേവി കൃഷ്‍ണ, പ്രിയ ഹരീഷ്, ഗിരീഷ് കാറമേൽ എന്നിങ്ങനെ അഭിനേതാക്കളുടെ വലിയൊരു നിര തന്നെ ചിത്രത്തിലുണ്ട്.

റഫീഖ് അഹമ്മദ്, ഹരിലാല്‍ രാജഗോപാല്‍, പ്രകാശ് മാരാര്‍ എന്നിവരുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നതും സംവിധായകന്‍ പ്രശാന്ത് കാനത്തൂരാണ്. കെ എസ് ചിത്ര, നഞ്ചമ്മ, വിനോദ് കോവൂര്‍, കീര്‍ത്തന ശബരീഷ്, ശ്രീഹരി എന്നിവരാണ് പാടിയത്. രചനയും ഛായാഗ്രഹണവും പ്രതാപ് നായരും , ഷലീഷ് ലാല്‍ ചിത്രസംയോജനവും നിർവഹിക്കുന്നു. വാർത്താ വിതരണം സി കെ അജയ് കുമാർ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News