തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ്; സന്ദീപ് നായര്‍ ജയില്‍ മോചിതനായി

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായര്‍ ജയില്‍ മോചിതനായി. കോടതി ജാമ്യം നല്‍കിയതിനെ തുടര്‍ന്നാണ് സന്ദീപ് നായര്‍ ജയില്‍ മോചിതനായത്.

കോടതിയില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് പറയാമെന്നുമാണ് ജയില്‍ മോചിതനായ സന്ദീപ് നായര്‍ പ്രതികരിച്ചത്. ഇപ്പോള്‍ വിശ്രമമാണ് ആവശ്യമെന്നും സന്ദീപ് പ്രതികരിച്ചു.

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഇന്ന് വൈകുന്നേരം മൂന്നരമണിയോടെയാണ് സന്ദീപ് ജയില്‍ മോചിതനായത്. സ്വര്‍ണക്കടത്ത് കേസില്‍ എന്‍.ഐ.ഐ നേരത്തെ സന്ദീപിനെ മാപ്പുസാക്ഷിയാക്കിയിരുന്നു. എന്നാല്‍ കസ്റ്റംസ് ചുമത്തിയ കൊഫേപോസ തടവ് അവസാനിച്ചതോടെയാണ് സന്ദീപ് നായര്‍ പുറത്തിറങ്ങിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News