പാലക്കാട് ജില്ലയില്‍ ഇന്ന് 631 പേര്‍ക്ക് കൊവിഡ്; 662 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന 631 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 444 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 182 പേർ, 4 ആരോഗ്യ പ്രവർത്തകർ, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന ഒരാൾ എന്നിവർ ഉൾപ്പെടും.662 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 4909 പരിശോധന നടത്തിയതിലാണ് 631 പേർക്ക് രോഗം സ്ഥിരീകരിച്ചത്.12.85 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി. ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 7585 ആയി.

ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ 2 പേർ കാസർഗോഡ് ജില്ലയിലും 7 പേർ വയനാട് ജില്ലയിലും 11 പേർ ആലപ്പുഴ ജില്ലയിലും 15 പേർ ഇടുക്കി ജില്ലയിലും16 പേർ കൊല്ലം ജില്ലയിലും 18 പേർ വീതം കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലയിലും 21 പേർ കണ്ണൂർ ജില്ലയിലും 22 പേർ തിരുവനന്തപുരം ജില്ലയിലും 79 പേർ കോഴിക്കോട്
ജില്ലയിലും 82 പേർ തൃശ്ശൂർ ജില്ലയിലും 218 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 66 പേർ

കൊഴിഞ്ഞാമ്പാറ സ്വദേശികൾ 36 പേർ

അമ്പലപ്പാറ, തിരുമിറ്റക്കോട് സ്വദേശികൾ 26 പേർ വീതം

ഒറ്റപ്പാലം സ്വദേശികൾ 25 പേർ

വടക്കഞ്ചേരി സ്വദേശികൾ 22 പേർ

നെല്ലിയാമ്പതി സ്വദേശികൾ 20 പേർ

കാവശ്ശേരി സ്വദേശികൾ 18 പേർ

കിഴക്കഞ്ചേരി, ഷോർണൂർ സ്വദേശികൾ 16 പേർ വീതം

ചാലിശ്ശേരി സ്വദേശികൾ 15 പേർ

കപ്പൂർ, പറളി, തേങ്കുറിശ്ശി സ്വദേശികൾ 14 പേർ വീതം

അകത്തേത്തറ, ആനക്കര സ്വദേശികൾ 12 പേർ വീതം

പട്ടിത്തറ സ്വദേശികൾ 11 പേർ

അയിലൂർ സ്വദേശികൾ 10 പേർ

അഗളി, കോട്ടോപ്പാടം, കുത്തനൂർ, പിരായിരി, തൃത്താല സ്വദേശികൾ 9 പേർ വീതം

മരുതറോഡ്, പുതുപ്പരിയാരം സ്വദേശികൾ 8 പേർ വീതം

കണ്ണാടി, കുഴൽമന്നം, ലക്കിടി-പേരൂർ സ്വദേശികൾ 7 പേർ വീതം

ചിറ്റൂർ-തത്തമംഗലം, കണ്ണമ്പ്ര, കൊപ്പം, മാത്തൂർ, മുണ്ടൂർ, പുതുക്കോട്, വണ്ടാഴി സ്വദേശികൾ 6 പേർ വീതം

അനങ്ങനടി, എരിമയൂർ, കരിമ്പ, കോങ്ങാട്, മലമ്പുഴ, പട്ടാമ്പി, വാണിയംകുളം സ്വദേശികൾ 5 പേർ വീതം

ചെർപ്പുളശ്ശേരി, കൊല്ലങ്കോട്, മങ്കര, മേലാർകോട്, ഓങ്ങല്ലൂർ, പരുതൂർ, പെരിങ്ങോട്ടുകുറിശ്ശി, പുതുശ്ശേരി, തരൂർ, വെള്ളിനേഴി സ്വദേശികൾ 4 പേർ വീതം

അലനല്ലൂർ, ആലത്തൂർ, കുമരംപുത്തൂർ, നാഗലശ്ശേരി, നെല്ലായ, നെന്മാറ, വിളയൂർ സ്വദേശികൾ 3 പേർ വീതം

മണ്ണാർക്കാട്, എലപ്പുള്ളി, എരുത്തേമ്പതി, കടമ്പഴിപ്പുറം, കാഞ്ഞിരപ്പുഴ, കാരാകുറിശ്ശി, കുലുക്കല്ലൂർ, പട്ടഞ്ചേരി, പൂക്കോട്ടുകാവ്, ശ്രീകൃഷ്ണപുരം, തെങ്കര തിരുവേഗപ്പുറ, വടകരപ്പതി സ്വദേശികൾ 2 പേർ വീതം

ചളവറ, എലവഞ്ചേരി, കരിമ്പുഴ, കേരളശ്ശേരി, കൊടുമ്പ്, കൊടുവായൂർ, കോട്ടായി, നല്ലേപ്പിള്ളി, പല്ലശന, തച്ചമ്പാറ, തച്ചനാട്ടുകര,വടവന്നൂർ, സ്വദേശികൾ ഒരാൾ വീതം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News