ലഖിംപൂര്‍ കര്‍ഷക കൊലപാതകം; ആശിഷ് മിശ്രയുടെ ചോദ്യം ചെയ്യല്‍ തുടരുന്നു,അറസ്റ്റ് ഉടന്‍

യുപിയിലെ കർഷകരെ കൊന്ന സംഭവത്തിൽ ആശിഷ് മിശ്രയെ യുപി പൊലീസ്  ചോദ്യം ചെയ്യുന്നത് തുടരുന്നു. ലഖിംപൂരിലെ കൊലപാതകത്തിൽ യുപി സർക്കാരിന്‍റെ നിലപാടിനെതിരെ സുപ്രീം കോടതി രൂക്ഷ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് ആശിഷ് മിശ്ര ചോദ്യം ചെയ്യലിന് ഹാജരായത്.

സംഭവുമായി ബന്ധപ്പെട്ട് പ്രതികളെ അറസ്റ്റ്  ചെയ്യാത്തതിൽ സംയുക്ത കിസാൻ മോർച  പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങിയിരിക്കുകയാണ്. ഒക്ടോബർ 18ന് രാജ്യവ്യാപകമായി റെയിൽ ഉപരോധിക്കുമെന്ന് സംയുക്ത കിസാൻ മോർച്ച വ്യക്തമാക്കി.

ശക്തമായ കർഷക പ്രധിഷേധത്തിന്‍റെയും സുപ്രീം കോടതി ഇടപെടലിന്റെയും ഫലമായാണ് ലഖിംപൂരിലെ കർഷക കൊലപാതകത്തിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര കീഴടങ്ങിയത്.

കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ആശിഷ് മിശ്ര ഹാജരായിയുന്നില്ല. ഇതോടെ യുപി സർക്കാരിനെതിരെ രാജ്യവ്യാപകമായ  വിമർശനം ഉയർന്നു വന്നിരുന്നു. മന്ത്രി പുത്രനെ സംരക്ഷിക്കാൻ ഉത്തർ പ്രദേശ് സർക്കാർ കൂട്ടുനിൽക്കുകയാണെന്ന് കർഷക നേതാക്കളും വ്യക്തമാക്കിയിരുന്നു.

സംഭവത്തിൽ യുപി സർക്കാരിന്റെ നിലപാടിനെതിരെ സുപ്രീം കോടതി രൂക്ഷ വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ആശിഷ് മിശ്ര ചോദ്യം ചെയ്യലിനായി ഇന്ന് ഹാജരായത്.

കർഷക കൊലപാതകത്തിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയെ യുപി പൊലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്തു. സംഭവം നടന്ന സമയത്ത് താൻ സ്ഥലത്ത് ഇല്ലായിരുന്നുവെന്നും യുപിയിൽ ഗുസ്തി മത്സരത്തിന്റെ സംഘടനവുമായി ബന്ധപ്പെട്ട് മറ്റൊരു സഥലത്ത് ആയിരുന്നുവെന്നും ആശിഷ് മിശ്ര യുപി പൊലീസിനോട് പറഞ്ഞു. എന്നാൽ കൊലക്കുറ്റത്തിനും കലാപ സൃഷ്ടിക്കാൻ ശ്രമിച്ചതിനും ആശിഷ് മിശ്രക്കെതിരെ യുപി പൊലീസ് എഫ്ഐആര്‍ രജിസ്റ്റർ ചെയ്തിരുന്നു.

അതേസമയം, ലഖിംപൂർ ഖേരി കൂട്ടകൊലയുമായി ബന്ധപ്പെട്ട് പ്രതികളെ അറസ്റ്റ്  ചെയ്യാത്തതിൽ  പ്രതിഷേധം ശക്തമാക്കുമെന്ന് സംയുക്ത കിസാൻ മോർച്ച വ്യക്തമാക്കി. ഈ മാസം പന്ത്രണ്ടിന് ലഖിംപൂരിൽ പ്രതിഷേധ പരിപാടിക്ക് സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്തു.

ഒക്ടോബർ 18ന് രാജ്യവ്യാപകമായി റെയിൽ ഉപരോധം സംഘടിപ്പിക്കുമെന്നും സംയുക്ത കിസാൻ മോർച്ച വ്യക്തമാക്കിയിട്ടുണ്ട്. ഒക്ടോബർ 26ന് ഉത്തർ പ്രദേശിലെ ലഖ്നൗവിൽ മഹാപഞ്ചായത്ത് ചേരുമെന്നും കർഷക നേതാക്കൾ അറിയിച്ചു. കർഷകരുടെ സമരം ശക്തമാകുന്നതോടെ ഉത്തർ പ്രദേശിൽ ബിജെപി സർക്കാർ പ്രതിസന്ധിയിലാകുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News