തോരനും പപ്പടവും സാമ്പാറും അച്ചാറുമൊക്കെയായി പത്ത് രൂപയ്ക്ക് ഊണ് കിടുക്കി! കൊച്ചി ജനകീയ ഹോട്ടല്‍ പൊളിയെന്ന് ഭക്ഷണപ്രിയര്‍..

കൊച്ചി കോർപ്പറേഷന്‍റെ പത്ത് രൂപയുടെ ഉച്ചഭക്ഷണത്തിന് വന്‍ സ്വീകാര്യത. ദിനംപ്രതി ആയിരത്തി അഞ്ഞൂറിലധികം പേരാണ് കലൂരിലെ ജനകീയ ഹോട്ടിലിലെ ഉച്ചഭക്ഷണത്തെ ആശ്രയിക്കുന്നത്. ജനകീയ ഹോട്ടലുകൾക്കെതിരായ അപവാദ പ്രചരണങ്ങൾ നടക്കുന്ന കാലത്താണ് ഈ ഹോട്ടലിനെ ജനങ്ങൾ നെഞ്ചേറ്റുന്നത്.

തോരനും പപ്പടവും സാമ്പാറും അച്ചാറുമൊക്കെയുള്ളു കൊച്ചിയുടെ സമൃദ്ധമായ ഊണാണ് ഇവിടെ ലഭിക്കുക. ജനകീയ ഹോട്ടൽ നിൽക്കുന്ന കെട്ടിടത്തിൽ പുറത്തേക്ക് വരെ ഭക്ഷണം ക‍ഴിക്കാനെത്തുന്നവരുടെ തിരക്ക് നീളും. പക്ഷേ തിരക്ക് കണ്ടാരും ആശങ്കപ്പെടേണ്ട, അകത്ത് കുടുബ്ര ശ്രീ പ്രവർത്തകരുടെ സേവനം വളരെ ഫാസ്റ്റാണ്. കഴിഞ്ഞ രണ്ടു ദിവസം കൊണ്ട് മൂവായിരത്തിൽപരം ആളുകൾക്കുള്ള ഭക്ഷണമാണ് ഇവർ വിളമ്പിയത്.

10 രൂപയുടെ ഊണെന്നു കരുതി ആരുംനെറ്റി ചുളിക്കേണ്ട. നഗരത്തിലെത്തുന്ന എല്ലാതരത്തിലുള്ളവരും ഈ ക്യൂവിലുണ്ട്. രുചിയിലും നിലവാരത്തിലും അത്രയും കേമമാണ് ഇവിടത്തെ ഊണ്. നിലവിൽ ഊണ്‍ മാത്രമാണ് നല്‍കുന്നതെങ്കിലും. വൈകാതെ ചായയും മറ്റ് ഭക്ഷണങ്ങളും ഇവിടെ ഒരുങ്ങും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News