ജല്ലിക്കട്ടിന്റെ കന്നഡ റീമേക്ക് ‘ഭക്ഷകരു’വിന്റെ ട്രെയ്‌ലര്‍ പുറത്ത് വിട്ടു

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് 2019-ല്‍ പുറത്തിറങ്ങിയ ചിത്രം ജല്ലിക്കട്ടിന്റെ കന്നഡ റീമേക്ക് ‘ഭക്ഷകരു’വിന്റെ ട്രെയ്‌ലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. ആമസോണ്‍ പ്രൈമിലൂടെ ചിത്രം റിലീസിനെത്തും. 93-ാമത് ഓസ്‌കര്‍ പുരസ്‌കാരത്തിന് മികച്ച അന്താരാഷ്ട്ര ചലച്ചിത്ര വിഭാഗത്തില്‍ ജല്ലിക്കട്ട് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

പ്രേക്ഷക പ്രീതിയും നിരൂപക ശ്രദ്ധയും ഒരുപോലെ നേടിയ ചിത്രമായിരുന്നു ജല്ലിക്കെട്ട്. എസ് ഹരീഷും ആര്‍ ജയകുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്. ആന്റണി വര്‍ഗീസ്, ചെമ്പന്‍ വിനോദ്, ശാന്തി ബാലചന്ദ്രന്‍, സാബുമോന്‍, ജാഫര്‍ ഇടുക്കി എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അതേസമയം കന്നഡയിൽ താരങ്ങൾ ആരൊക്കെയെന്ന് വ്യക്തമല്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News