ഭൂമി തരംമാറ്റം; കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കാന്‍ സ്‌പെഷ്യല്‍ ഡ്രൈവ്: മന്ത്രി കെ രാജന്‍

ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട് കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കാന്‍ സ്‌പെഷ്യല്‍ ഡ്രൈവ് ആരംഭിക്കുകയാണെന്ന് റവന്യൂമന്ത്രി കെ രാജന്‍. ഒക്ടോബര്‍ 18 മുതലാണ് ഇത് ആരംഭിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ ആർ ഡി ഒ ഓഫീസിലാണ് ആദ്യത്തെ ഡ്രൈവ് നടത്തുക അതിനു ശേഷം സംസ്ഥാനത്തെ എല്ലാ ആർഡിഒ ഓഫീസുകളിലും നടത്തും.ചെങ്ങന്നൂരിൽ ഇതിനായി ആറു സുപ്രണ്ടുമാരേയും 20 ക്ലര്‍ക്കുമാരേയും പ്രത്യേകം നിയമിച്ചതായും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

ഭൂമി തരം മാറ്റി നൽകപ്പെടും എന്ന പേരിൽ പലയിടങ്ങളിലും ബാനറുകളും ബോർഡുകളും കാണാനിടയായിട്ടുണ്ട്. ജനങ്ങള്‍ അത്തരം ആളുകളിൽ കുടുങ്ങരുത്. നിയമ വിരുദ്ധമായി ഒരു പ്രവർത്തനവും നടക്കില്ല. അത്തരക്കാർക്കെതിരെ ജാഗ്രത പാലിക്കണമെന്നും മന്ത്രി അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here