പാര്‍ലമെന്‍ററി സമിതികള്‍ പുനഃസംഘടിപ്പിച്ചു; ജോണ്‍ ബ്രിട്ടാസ് ഐടി സമിതിയില്‍

പാര്‍ലമെന്‍ററി സമിതികൾ പുനഃസംഘടിപ്പിച്ചു. സിപിഐഎം രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസിനെ ഐടി സമിതിയില്‍ ഉള്‍പ്പെടുത്തി.

സിപിഐഎം രാജ്യസഭാ എംപിമാരായ എളമരം കരീമിനെ തൊഴിൽ സമിതിയിലും കെ സോമപ്രസാദിനെ വിദേശകാര്യ സമിതിയിലും,  വി ശിവദാസനെ പെട്രോളിയം സമിതിയിലും ഉൾപ്പെടുത്തി.

ലോക്സഭാംഗം എ എം ആരിഫിനെ നഗരവികസന സമിതിയില്‍ ഉൾപ്പെടുത്തി.

അതേസമയം, ഐടി സമിതിയുടെ ചെയർമാൻ സ്ഥാനത്ത് ശശി തരൂർ തന്നെ തുടരും. നേരത്തെ ബിജെപി എംപിമാർ തരൂരിനെ മാറ്റണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ അത് അവഗണിച്ചാണ് ശശി തരൂരിനെ അധ്യക്ഷ സ്ഥാനത്തു നിലനിര്‍ത്തിയത്.

ആഭ്യന്തരകാര്യസമിതിയുടെ അധ്യക്ഷനായി കോണ്‍ഗ്രസ് എംപി ആനന്ദ് ശർമ്മയെയും നിയമിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News