ബത്തേരിയിലെ ബിജെപിയുടെ മൂന്നരക്കോടി; തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേസെടുക്കണം; ഡി വൈ എഫ് ഐ

വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ ബിജെപി തെരഞ്ഞെടുപ്പ് ഫണ്ടായി മൂന്നരക്കോടി രൂപയെത്തിയതില്‍ അന്വേഷണം ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ. ബിജെപിയിലെ ഒരു വിഭാഗം നേതാക്കള്‍ സംസ്ഥാന നേതൃത്വത്തിന് ഈ പണം സംബന്ധിച്ച ക്രമക്കേടില്‍
പരാതി നല്‍കിയിരുന്നുവെന്നും നിലവിലെ ജില്ലാ പ്രസിഡന്റുള്‍പ്പെടെ ഇതില്‍ ആരോപണവിധേയനാണെന്നും ഡിവൈഎഫ്ഐ വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ് വ്യക്തമാക്കി.

പണം ബത്തേരിയിലെത്തി എന്നതിന്റെ തെളിവാണ് പുറത്തുവന്ന രേഖകളും ബിജെപി നേതാക്കളുടെ തന്നെ പരാതിയും. കഴിഞ്ഞ ദിവസം ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയല്‍ ജില്ലാ പ്രസിഡന്റിനയച്ച മൂന്നരക്കോടിയുടെ പണമിടപാട് രേഖകള്‍ കൈരളി ന്യൂസ് പുറത്തുവിട്ടിരുന്നു. ഈ സാഹചര്യത്തില്‍ പ്രാതിനിധ്യനിയമത്തിന്റെയും തെരെഞ്ഞെടുപ്പ് ചട്ടങ്ങളുടേയും ലംഘനം ബിജെപി നടത്തിയതായി തെളിഞ്ഞിരിക്കുകയാണെന്ന് ഡി വൈ എഫ് ഐ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

തെരഞ്ഞെടുപ്പ് കമ്മീഷന് ബിജെപി നല്‍കിയ കണക്കില്‍ പതിനേഴ് ലക്ഷം രൂപയാണ് കാണിച്ചിരിക്കുന്നത്. എന്നാല്‍ രേഖകളില്‍ മൂന്നരക്കോടി എന്നുള്ളത് ജനാധിപത്യ മൂല്യങ്ങളെ ബിജെപി അട്ടിമറിച്ചതിന് തെളിവാണെന്ന് ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി കെ റഫീഖ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News