ഈരാറ്റുപേട്ടയിൽ വർഗ്ഗീയ ബന്ധം ആരോപിച്ചവർക്ക് മറുപടിയുമായി എൽഡിഎഫ്

ഈരാറ്റുപേട്ടയിൽ വർഗ്ഗീയ ബന്ധം ആരോപിച്ചവർക്ക് മറുപടിയുമായി എൽഡിഎഫ്. നഗരസഭയിൽ നടക്കുന്ന ചെയർപേഴ്സൺ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് വിട്ടു നിൽക്കും. നഗരസഭയിൽ എസ്ഡിപിഐയുമായി പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധത്തിനില്ല.

അധികാര സ്ഥാനത്തിനു വേണ്ടി പുറത്തുനിന്നുള്ള വർഗീയ കക്ഷികളുമായി ചേർന്ന് മത്സരിക്കുകയും സ്ഥാനങ്ങൾ പങ്കുവെക്കുകയും ചെയ്യുന്ന യുഡിഎഫിന്റെ നിലപാടുകളല്ല എൽഡിഎഫിനുള്ളതെന്നും സിപിഐഎം ജില്ലാ സെക്രട്ടറി എ വി റസ്സൽ അറിയിച്ചു.

വികസന മുരടിപ്പും സ്വജനപക്ഷപാതവും ചൂണ്ടിക്കാട്ടിയാണ് ഈരാറ്റുപേട്ടയിൽ യുഡിഎഫ് ചെയർപേഴ്സണിനെതിരെ എൽഡിഎഫ് അവിശ്വാസം കൊണ്ടുവന്നത്. 28 അംഗ നഗരസഭാ കൗൺസിലിൽ 15 വോട്ടോടെയാണ് അവിശ്വാസം പാസായത്. ഭൂരിപക്ഷ വികാരം ഭരണസമിതിക്കെതിരാണെന്ന് കണ്ടതോടെ സിപിഐഎം എസ്ഡിപിഐ കൂട്ടുകെട്ട് എന്ന ഇല്ലാകഥയുമായി യുഡിഎഫ് രംഗത്തെത്തി. എന്നാൽ
മുൻപ് മൂന്നു തവണ എസ്ഡിപിഐ, സിപിഐഎം ചെയർമാനെ പിന്തുണച്ചിരുന്നെങ്കിലും വർഗീയ ശക്തികളുടെ പിന്തുണയോടെ ഭരണം വേണ്ടെന്ന ധീരമായ നിലപാടാണ് ഈരാറ്റുപേട്ടയിൽ പാർട്ടി എടുത്തത്.

ഇത്തവണയും എസ്ഡിപിഐ യുമായി ഒരു സഖ്യത്തിനുമില്ലെന്ന പ്രഖ്യാപിത നയമാണ് സ്വീകരിക്കുന്നത്. ഒക്ടോബർ 11ന് നടക്കുന്ന ചെയർപേഴ്സൺ തിരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിൽക്കുമെന്ന് എൽഡിഎഫ് നേതാക്കൾ അറിയിച്ചു.

അവിശ്വാസപ്രമേയത്തെ എസ്.ഡി.പി.ഐ പിന്തുണച്ചത് എല്‍.ഡി.എഫ് ആവശ്യപ്പെട്ടിട്ടല്ല. ജനാധിപത്യവിരുദ്ധമായി,വിവേചനപരമായും പ്രവർത്തിക്കുന്ന യുഡിഎഫ് ചെയർപേഴ്സനെതിരെ അവിശ്വാസം കൊണ്ടുവരുക എന്ന പ്രതിപക്ഷ കടമയാണ് എൽഡിഎഫ് സ്വീകരിച്ചത്. അവിശ്വാസത്തിൽ പുറത്തായ അവസരം മുതലാക്കി വർഗീയ കക്ഷികളുമായി ചേർന്ന് ഏതെങ്കിലും സ്ഥാനത്തിനു വേണ്ടി മത്സരിക്കാൻ എൽഡിഎഫ് തയ്യാറല്ല.

ഈ സാഹചര്യത്തിൽ വിജയസാധ്യതയില്ലാത്ത തെരഞ്ഞെടുപ്പിൽ ആരെയെങ്കിലും പിന്തുണച്ച് ഭരണത്തിൽ വരുവാൻ എൽഡിഎഫ് താല്പര്യപ്പെടുന്നില്ലെന്നും നേതാക്കൾ വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News