ഇന്ത്യ – ചൈന കമാൻഡർ തല ചർച്ച ഇന്ന്

ഇന്ത്യ- ചൈന കമാൻഡർ തല ചർച്ച ഇന്ന്. 13-ാം റൗണ്ട് ചർച്ചയാണ് രാവിലെ 10.30-ന് മോള്‍ഡോയിൽ നടക്കുക. അരുണാചൽ പ്രദേശിലെ നിയന്ത്രണ രേഖ മറികടക്കാനുള്ള ചൈനീസ് സൈന്യത്തിന്റെ ശ്രമം ഇന്ത്യൻ സൈന്യം കഴിഞ്ഞ ആഴ്ച തടഞ്ഞിരുന്നു.

എല്‍. ഒ. സി ലംഘിക്കാന്‍ ശ്രമിച്ച ഇരുനൂറോളം ചൈനീസ് സൈന്യത്തെ ഇന്ത്യന്‍ സൈന്യം തടഞ്ഞതായി പ്രതിരോധ മന്ത്രാലയ വൃത്തങ്ങളായിരുന്നു അറിയിച്ചത്. ജൂലൈ 30 നാണ് 12-ാമത് സൈനിക ചർച്ച നടന്നത്.ഇന്ത്യൻ സംഘത്തെ മലയാളിയായ ലെഫ്റ്റനന്റ് ജനറൽ പി.ജി.കെ മേനോനും ചൈനീസ് സംഘത്തെ മേജർ ജനറൽ ലിൻ ലിയുമാണ് നയിക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News