സിപിഐഎം പോളിറ്റ് ബ്യുറോ യോഗം ഇന്ന് സമാപിക്കും

രണ്ട് ദിവസത്തെ സിപിഐഎം പോളിറ്റ് ബ്യുറോ യോഗം ഇന്ന് അവസാനിക്കും. കൊവിഡ് തുടങ്ങിയ ശേഷമുള്ള ആദ്യത്തെ നേരിട്ടുള്ള യോഗമാണ് നടക്കുന്നത്.

അടുത്ത വർഷം കണ്ണൂരിൽ നടക്കുന്ന പാർട്ടി കോണ്‍ഗ്രസിൽ അവതരിപ്പിക്കേണ്ട രാഷ്ട്രീയ പ്രമേയത്തിന്റെ കരട് തയ്യാറാക്കുകയാണ് അജണ്ട. കരടിന്മേൽ ഇന്നും ചർച്ച തുടരും.അതിന് ശേഷം 22ന് ചേരുന്ന 3 ദിവസത്തെ കേന്ദ്രകമ്മറ്റി യോഗത്തിൽ കരട് അവതരിപ്പിച്ച് അന്തിമ രൂപം നൽകും.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾ ഉൾപ്പെടെ നിലവിലെ രാഷ്ട്രീയ സ്ഥിതിഗതികൾ പരിശോധിച്ചാണ് കരട് തയ്യാറാക്കുന്നത്.ഇതിന് പുറമെ കർഷക സമരം, ലഖിംപൂർ കർഷക കൊലപാതകം ഉൾപ്പെടെയുള്ള പൊതു രാഷ്ട്രീയ സാഹചര്യങ്ങളും ചർച്ചയാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here