100 കടന്ന് ഡീസൽ വില ; ഇന്ധനവില സർവകാല റെക്കോർഡിൽ

ഇന്ധനവില സർവകാല റെക്കോർഡിൽ. ജനങ്ങള്‍ക്ക്​ ദുരിതം സമ്മാനിച്ച്‌​ രാജ്യത്ത്​ വീണ്ടും ഇന്ധനവില വര്‍ധിപ്പിച്ചു. ഡീസലിന്​ 38 പൈസയും പെട്രോളിന്​ 32 പൈസയുമാണ്​ വര്‍ധിപ്പിച്ചത്​. പെട്രോളിന്​ പിന്നാലെ കേരളത്തില്‍ ഡീസലിനും 100 രൂപ കടന്നു.

പാറശ്ശാലയില്‍ ഒരു ലിറ്റര്‍ ഡീസലിന്‍റെ വില 100.11 രൂപയായി വര്‍ധിച്ചു. തിരുവനന്തപുരത്തെ വെള്ളറടയില്‍ ഡീസല്‍ വില 100.08 രൂപയായി. തിരുവനന്തപുരത്ത്​ ഒരു ലിറ്റര്‍ ഡീസലിന്​ 99.85 രൂപയും കൊച്ചിയില്‍ 97.95 രൂപയും കോഴിക്കോട്​ 98.28 രൂപയുമാണ്​ വില.

പെട്രോളിന്​ തിരുവനന്തപുരത്ത്​ 106.40 രൂപയും കൊച്ചി -104.42, കോഴിക്കോട്​-104.64 എന്നിങ്ങനെയാണ്​ വില.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News