വിവാദങ്ങളെ പൊളിച്ചടക്കി; ജനകീയ ഹോട്ടലുകൾക്ക് ഡിമാൻഡ് കൂടുന്നു

വിവാദത്തിന് പിന്നാലെ ഡിമാന്‍ഡ് കൂടി ജനകീയ ഹോട്ടലിലെ ഭക്ഷണം കോഴിക്കോട് ജില്ലയിലാണ് ജനകീയ ഹോട്ടലിലൂടെ ഏറ്റവുമധികം പേര്‍ക്ക് ഭക്ഷണം നല്‍കുന്നതെന്നാണ് കണക്കുകള്‍ വിശദമാക്കുന്നത്. വ്യാഴാഴ്ച മാത്രം കോഴിക്കോട് വിറ്റുപോയത് 27774 ഊണുകളെന്നാണ് കണക്ക്.

അതേസമയം, ഇരുപത് രൂപയ്ക്കുള്ള പൊതിച്ചോറില്‍ ആവശ്യത്തിന് കറികള്‍ ഇല്ലെന്നുള്ള വ്യാജ പ്രചാരണങ്ങൾ ജനകീയ ഹോട്ടലുകളെ കൂടുതൽ ജനകീയമാക്കാൻ സാധിച്ചുവെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് 5684 ഊണുകളാണ് അധികമായി വിറ്റതെന്നാണ് ജനകീയ ഹോട്ടലുകളില്‍ നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നത്.

എന്നാൽ കൊച്ചി കോർപ്പറേഷന്‍റെ പത്ത് രൂപയുടെ ഉച്ചഭക്ഷണത്തിന് വന്‍ സ്വീകാര്യത. ദിനംപ്രതി ആയിരത്തി അഞ്ഞൂറിലധികം പേരാണ് കലൂരിലെ ജനകീയ ഹോട്ടിലിലെ ഉച്ചഭക്ഷണത്തെ ആശ്രയിക്കുന്നത്. തോരനും പപ്പടവും സാമ്പാറും അച്ചാറുമൊക്കെയുള്ളു കൊച്ചിയുടെ സമൃദ്ധമായ ഊണാണ് ഇവിടെ ലഭിക്കുക. ജനകീയ ഹോട്ടൽ നിൽക്കുന്ന കെട്ടിടത്തിൽ പുറത്തേക്ക് വരെ ഭക്ഷണം ക‍ഴിക്കാനെത്തുന്നവരുടെ തിരക്കാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News