അമൃത ടി വി ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ സന്തോഷ് ബാലകൃഷ്ണൻ അന്തരിച്ചു

അമൃത ടിവിയിലെ ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ സന്തോഷ് ബാലകൃഷ്ണൻ അന്തരിച്ചു. 47 വയസായിരുന്നു. ഹൃദയാഘാതത്തെത്തുടർന്ന് ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.

മൃതദേഹം 5.45 മുതൽ 6.20 വരെ അമൃത ടി വി യുടെ വഴുതക്കാട് ഓഫീസിൽ പൊതുദർശനത്തിന് വച്ചിരുന്നു. സ്വദേശമായ എറണാകുളം കിഴക്കമ്പലം ഞാറല്ലൂരിലേക്ക് മൃതദേഹം കൊണ്ടുപോയി.

സന്തോഷ് ബാലകൃഷ്ണന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ , നിയമസഭാ സ്പീക്കർ എം ബി രാജേഷ് , മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, വി ശിവൻകുട്ടി എന്നിവര്‍ അനുശോചിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News