
ആശിഷ് മിശ്രയുടെ അറസ്റ്റിന്റെ പശ്ചാത്തലത്തിൽ അജയ് മിശ്ര കേന്ദ്ര ആഭ്യന്തര സഹമന്ത്രി സ്ഥാനം രാജിവച്ചേക്കുമെന്ന് സൂചന. ബിജെപി ദേശീയ നേതൃത്വം അജയ് മിശ്രയുടെ രാജി ആവശ്യപ്പെട്ടതായാണ് വിവരം. അജയ് മിശ്രയുടെ രാജിയാണ് ആവശ്യമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരത്തേ അഭിപ്രായപ്പെട്ടിരുന്നു.
ലഖിംപൂർ കർഷക കൂട്ടക്കൊലയിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയെ റിമാൻഡിൽ വിട്ടിരുന്നു. ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തിയ ആശിഷ് മിശ്രയയെ രണ്ട് ദിവസത്തെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടു. ആശിഷ് മിശ്ര അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് ഉത്തർപ്രദേശ് പൊലീസ് പറഞ്ഞു.
അതേസമയം, പത്ത് മണിക്കൂർ ചോദ്യം ചെയ്ത ശേഷമാണ് ആശിഷ് മിശ്രയെ ഇന്നലെ അറസ്റ്റ് ചെയ്തത്. ക്രൈംബ്രാഞ്ച് ഓഫിസിൽ ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് ചോദ്യം ചെയ്യൽ തുടങ്ങിയത്. തുടർന്ന് രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇയാൾക്കെതിരെ കലാപശ്രമം ഉൾപ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയത്. ആശിഷ് മിശ്രയെ ലഖിംപൂർ ജില്ലാ ജയിലിലേക്ക് മാറ്റി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here