മാർക്ക് ജിഹാദ് പരാമർശം; പരാതിയുമായി കേരളം

മാർക്ക് ജിഹാദ് പരാമർശത്തിൽ പരാതിയുമായി കേരളം. കേന്ദ്രത്തിന് ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാർ കത്തയച്ചുവെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രൊഫ ആർ ബിന്ദു. രാകേശ് കുമാർ പാണ്ഡെയുടെ പരാമർശം വിഷലിപ്തമാണെന്നും കേരളാ മോഡൽ വിദ്യാഭ്യാസം അഭിമാനം പകരുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

വര്‍ഗീയ വിഭജനം ലക്ഷ്യമിട്ട് ബോധപൂര്‍വ്വം നടത്തിയ പരാമര്‍ശമാണെന്നും അവര്‍ കുറ്റപ്പെടുത്തി.

കേരളത്തിലെ വിദ്യാഭ്യാസ മേഖലയുടെ നേട്ടത്തെ തമസ്‌കരിക്കാനുള്ള ശ്രമമാണിത്. പരാമര്‍ശത്തിലുള്ള സംസ്ഥാന സര്‍ക്കാറിന്റെ പ്രതിഷേധം കേന്ദ്ര സര്‍ക്കാറിനെ അറിയിച്ചതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് അയച്ച കത്തിലാണ് സംസ്ഥാനത്തിന്റെ പ്രതിഷേധവും രോഷവും അറിയിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here