ലൈംഗിക അധിക്ഷേപ പരാതി; വനിതാ കമ്മീഷന് മൊഴി നൽകാനുറച്ച് മുൻ ഹരിതാ നേതാക്കൾ

എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്, ലൈംഗികമായി അധിക്ഷേപിച്ചെന്ന പരാതിയിൽ മുൻ ഹരിതാ നേതാക്കൾ വനിതാ കമ്മീഷനു മൊഴി നൽകും. നാളെ കോഴിക്കോട്ട് നടക്കുന്ന സിറ്റിങ്ങിൽ ആവും മുൻ ഹരിതാ ഭാരവാഹികളുടെ മൊഴി വനിതാ കമ്മീഷൻ രേഖപ്പെടുത്തുക.

വിശദമായ പരാതി എഴുതി തയ്യാറാക്കി വരാൻ വനിതാ കമ്മീഷൻ പരാതിക്കാർക്ക് നിർദേശം നൽകി. ഹരിത സംസ്ഥാന കമ്മിറ്റി മുൻ ഭാരവാഹികളായ 10 പേരാണ് പരാതിക്കാർ. സംസ്ഥാന ഭാരവാഹികൾ ലൈംഗികമായി ആക്ഷേപിച്ചുവെന്ന ഗുരുതര ആരോപണമാണ് എംഎസ്എഫിന്റെ വനിതാ വിഭാഗമായ ഹരിതയിലെ പെൺകുട്ടികൾ ഉയർത്തിയത്.

എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്, കബീർ മുതുപറമ്പിൽ, വഹാബ് തുടങ്ങിയവർ സ്ത്രീത്വത്തെ അപമാനിച്ചെന്നതാണ് പരാതി. നാളെ കോഴിക്കോട്ട് നടക്കുന്ന അദാലത്തിനിടെയാകും വനിതാ നേതാക്കളുടെ മൊഴി വനിതാ കമ്മീഷൻ രേഖപ്പെടുത്തുക.

എംഎസ്എഫ് സംസ്ഥാന ഭാരവാഹികളുടെ പൊതു ഇടങ്ങളിലെ നിരന്തരമായ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ച് ഹരിത മുസ്ലിം ലീഗിനും പരാതി നല്‍കിയിരുന്നു. എന്നാല്‍ ഈ പരാതി ലീഗ് നേതൃത്വം പരിഗണിച്ചിരുന്നില്ല.

ഈ സാഹചര്യത്തിലാണ് വനിതാ കമ്മീഷനെ സമീപിച്ചത്. പ്രശ്‌നം അവസാനിപ്പിക്കാൻ പരസ്യ മാപ്പ് എന്ന തന്ത്രത്തിലൂടെ ലീഗ് ശ്രമിച്ചെങ്കിലും ഹരിതാ നേതാക്കൾ തീരുമാനത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു.ലൈംഗിക അധിക്ഷേപ പരാതിയുമായി ബന്ധപ്പെട്ട് ഹരിതാ നേതാക്കൾ നിയമപരമായ നടപടിയിൽ ഉറച്ചു നിൽക്കുന്നത് ലീഗ് നേതൃത്വത്തെ വലിയ തോതിൽ പ്രതിസന്ധിയിലാക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News