ഇറാന്റെ ആദ്യ പ്രസിഡന്റ് അബുൽഹസൻ ബനി സദർ അന്തരിച്ചു

ഇറാൻ മുൻ പ്രസിഡന്റ് അബുൽഹസൻ ബനി സദർ അന്തരിച്ചു. 88 വയസായിരുന്നു. തെക്കുകിഴക്കൻ പാരീസിലെ ആശുപത്രിയിൽ വെച്ചായിരുന്നു മരണം .

ഇറാനിൽ 1979 ലെ ഇസ്‌ലാമിക വിപ്ലവത്തിനുശേഷം രാജ്യത്തെ ആദ്യ പ്രസിഡണ്ടായിരുന്നു . അബുൽഹസൻ ബനി സദർ. 1980 ഫെബ്രുവരിയിൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും തീവ്രപക്ഷവുമായുള്ള അധികാരതർക്കത്തെത്തുടർന്ന് പിറ്റേവർഷം പാർലമെന്റ് കുറ്റവിചാരണ നടത്തി പുറത്താക്കിയതോടെ ഫ്രാൻസിൽ അഭയം പ്രാപിക്കുകയായിരുന്നു.

1981 മാർച്ചിൽ ടെഹ്റാൻ സർവകലാശാലയിൽ സദർ നടത്തിയ പ്രസംഗം തടസ്സപ്പെടുത്താൻ ശ്രമിച്ച മതനേതാക്കളെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടതു വൻ പ്രതിഷേധത്തിലേക്കു നയിച്ചു. ഇതോടെ പരമോന്നത നേതാവായ ആയത്തുല്ല അലി ഖമനയിയുടെ പിന്തുണ സദറിനു നഷ്ടമായി. പ്രശ്നം അന്വേഷിക്കാൻ ഖമനയി നിയോഗിച്ച സമിതി സദർ കുറ്റക്കാരനെന്നു വിധിച്ചു. തുടർന്ന് പാർലമെന്റ് ഇംപീച്ച്മെന്റ് നടത്തി പുറത്താക്കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News