കൊവിഡ് മരണ സര്‍ട്ടിഫിക്കറ്റിന് ഇന്നു മുതല്‍ അപേക്ഷിക്കാം

കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ മരണ സ്ഥിരീകരണ സർട്ടിഫിക്കറ്റിനായി ഇന്നു മുതൽ അപേക്ഷിക്കാം. മരിച്ചയാളുടെ ഉറ്റബന്ധുവാണ് അപേക്ഷ നൽകേണ്ടത്. ഓൺലൈനായിട്ടോ, പി എച്ച്‌ സി വഴിയോ അക്ഷയ സെന്റർ വഴിയോ അപേക്ഷിക്കാം.

അപേക്ഷിക്കേണ്ടത് എങ്ങനെ?

https://covid19.kerala.gov.in/deathinfo എന്ന വെബ്‌സൈറ്റിൽ കയറി സർക്കാരിന്റെ ഔദ്യോഗിക പട്ടികയിൽ പേരുണ്ടോയെന്ന് പരിശോധിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. പട്ടികയിൽ പേരില്ലെങ്കിൽ അപ്പീൽ റിക്വസ്റ്റിൽ ക്ലിക്ക് ചെയ്യുക. മൊബൈൽ നമ്ബറുൾപ്പടെയുള്ള വിവരങ്ങൾ നൽകുക. ശേഷം തദ്ദേശ സ്ഥാപനം നൽകുന്ന മരണ രജിസ്‌ട്രേഷൻ കീ നമ്ബറും മരണ സർട്ടിഫിക്കറ്റിന്റെ കോപ്പിയും നൽകണം.

ആശുപത്രിയിലെ രേഖകളുടെ കോപ്പിയും അപേക്ഷയ്‌ക്കൊപ്പം അപ്‌ലോഡ് ചെയ്യണം. അപേക്ഷ പൂർത്തിയാക്കിയാൽ ഫോണിൽ സന്ദേശം വരും. ജില്ലാ കൊവിഡ് മരണ നിർണയ സമിതി അംഗീകാരത്തിന് ശേഷം പുതിയ സർട്ടിഫിക്കറ്റ് നൽകും. ചെക്ക് യുവർ റിക്വസ്റ്റ് സ്റ്റാറ്റസിൽ കയറിയാൽ അപേക്ഷയുടെ സ്ഥിതിയറിയാം. ഒരു മാസത്തിനകം തീരുമാനമുണ്ടാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here