രാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷം; താപവൈദ്യുത നിലയങ്ങളുടെ പ്രവർത്തനം പ്രതിസന്ധിയിൽ

രാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷമായതോടെ ഉത്തരേന്ത്യയിൽ താപവൈദ്യുത നിലയങ്ങളുടെ പ്രവർത്തനം പ്രതിസന്ധിയിലേക്ക്. പഞ്ചാബിലും ,രാജസ്ഥാനിലും, യുപിയിലും പവർകട്ട് പ്രഖ്യാപിച്ചു.
ദില്ലിയിൽ ബ്ലാക്ക് ഔട്ട് മുന്നറിയിപ്പ്.

അതേസമയം, ഉപയോഗത്തിലുണ്ടായ വർധനയാണ് പ്രതിസന്ധിയുടെ മുഖ്യകാരണം. ഇക്കൊല്ലം ഓഗസ്റ്റിൽ 12,400 കോടി യൂണിറ്റായിരുന്നു രാജ്യത്തെ വൈദ്യുതി ഉപയോഗം. കോവിഡിനു മുൻപ് 2019 ഓഗസ്റ്റിൽ ഇത് 10,600 കോടി യൂണിറ്റ് ആയിരുന്നു.

കല്‍ക്കരി ദൗര്‍ലഭ്യത്തിന്‌ കേന്ദ്രത്തിന്റെ ന്യായീകരണങ്ങൾ:

1. ഊര്‍ജ്ജോത്‌പാദനത്തിന്‌ കല്‍ക്കരിയുടെ ആവശ്യം അസാധാരണമാം വിധം ഉയര്‍ന്നു.

2. സെപ്‌റ്റംബര്‍ മാസത്തില്‍ കല്‍ക്കരി ഖനി മേഖലയില്‍ കനത്ത മഴ പെയ്‌തു.

3.ഇറക്കുമതി ചെയ്യുന്ന കല്‍ക്കരി വില അസാധാരണമാം വിധം ഉയര്‍ന്നു.

4.മണ്‍സൂണ്‍ തുടങ്ങുന്നതിന്‌ മുന്‍പ്‌്‌ ആവശ്യത്തിന്‌ വേണ്ട കല്‍ക്കരി ശേഖരം കരുതിയില്ല.

അതേസമയം, കേന്ദ്രസർകാർ അനാസ്ഥ മറച്ചുവെക്കാൻ കഴിഞ്ഞ മാസങ്ങളിൽ ഉണ്ടായ ശക്തമായ മഴയെ തുടർന്ന് കൽക്കരി ഖനനം തടസ്സപ്പെട്ടെന്ന ന്യായീകരണവുമായാണ് രംഗത്തു വരുന്നത്. കൽക്കരിക്ഷാമം രൂക്ഷമായതോടെ പല സംസ്ഥാനങ്ങളിലും 14 മണിക്കൂര്‍ വരെയാണ് അനൗദ്യോഗിക പവര്‍ കട്ട്.

135 കല്‍ക്കരി വൈദ്യുതി നിലയങ്ങളാണ് രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്. രാജ്യത്തെ മൊത്തം വൈദ്യുതിയുടെ 70 ശതമാനവും ഉല്‍പാദിപ്പിക്കുന്നത് കല്‍ക്കരി വൈദ്യുതി നിലയങ്ങളില്‍ നിന്നാണ്.  കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് കേരളത്തിലേക്ക് എത്തുന്ന വൈദ്യുതിയിലും കുറവുണ്ടായിട്ടുണ്ട്.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുണ്ടായ കനത്ത മഴയും വെള്ളപ്പൊക്കവും മൂലം കല്‍ക്കരി ഖനനവും ചരക്ക് നീക്കവും തടസ്സപ്പെട്ടതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയം വ്യക്തമാക്കുന്നത്. എന്നാല്‍ മിക്ക താപനിലയങ്ങളിലും ആവശ്യത്തിന് കരുതല്‍ ശേഖരം ഉണ്ടായിരുന്നില്ലന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഉയര്‍ന്ന വിലയെ തുടർന്ന് കുറച്ച കല്‍ക്കരി ഇറക്കുമതി ഇപ്പോൾ  കൂട്ടുന്നതും നിലവിൽ പ്രായോഗികമല്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News