ചിരി നിർത്താൻ കഴിയാതെ പിഷാരടിയുടെ ചതി വെളിപ്പെടുത്തി സലിംകുമാർ

ചിരി നിർത്താൻ കഴിയാതെ പിഷാരടിയുടെ ചതി വെളിപ്പെടുത്തി സലിംകുമാർ

ചലച്ചിത്രപ്രേമികൾക്കും ടെലിവിഷൻ പ്രേക്ഷകർക്കും ഏറെ പ്രിയപ്പെട്ടവരാണ് സലിംകുമാറും പിഷാരടിയും പിഷാരടി പങ്കെടുത്ത ജെ ബി ജങ്ഷനിൽ സലിംകുമാറിന്റെ ഒരു വെളിപ്പെടുത്തലാണ് ഇപ്പോൾ വൈറൽ.

സലിംകുമാർ പറയുന്നത് ഇങ്ങനെ

സിനിമയിൽ വന്നതിനു ശേഷം സലിം കുമാർ ഒരു മിമിക്സ് ട്രൂപ്പ് തുടങ്ങാൻ തീരുമാനിച്ചു.അതിന്റെ ഭാഗമായി കുറെ പുതുമുഖങ്ങളെ അന്വേഷിച്ച് ഒരു പരസ്യം നൽകി.അന്ന് ഇന്റർവിനിവിനായി വെളുത്തു മെലിഞ്ഞൊരു പയ്യൻ വന്നു. ‘ക’ മാത്രം വെച്ച് സംസാരിക്കുന്ന ഒരു ഐറ്റം കാണിച്ചു.സിനിമ നടന്മാരെ അനുകരിക്കുമോന്നു ചോദിച്ചതും കുറെ പേരെ അനുകരിച്ചു.

വല്യ ഗുണമൊന്നുമില്ലായിരുന്നു എന്ന് സലിംകുമാർ ചിരിയോടെകൂട്ടിച്ചേർക്കുന്നുണ്ട് .’നിറം’ എന്ന ചിത്രം ആ സമയത്തു ഭയങ്കര ഹിറ്റ് ആയി ഓടിക്കൊണ്ടിരിക്കുകയാണ്.നിറത്തിലെ നായകന്മാരിൽ ഒരാളായ ബോബൻ ആലുമ്മൂടന്റെ ശബ്ദം അറിയാമെന്നു പറഞ്ഞ് പിഷാരടി ഒരു ഡയലോഗ് പറഞ്ഞു.നിറം സിനിമ കണ്ടിട്ടില്ലാത്ത സലിംകുമാർ കൂടെയുണ്ടായിരുന്ന സുഹൃത്തിനോട് അഭിപ്രായം ചോദിക്കുകയും അദ്ദേഹം ഉഗ്രൻ എന്ന സർട്ടിഫിക്കറ്റും നൽകി.അങ്ങനെ ബോബൻ ആലുമ്മൂടന്റെ ശബ്ദം അനുകരിച്ച ഗുഡ് സര്ടിഫിക്കറ്റിലൂടെയാണ് രമേശ് പിഷാരടിയെ ട്രൂപ്പിലേക്കു ഫിക്സ് ചെയ്യുന്നത്.

പിന്നീട വര്ഷങ്ങള്ക്കു ശേഷം പുണ്യം എന്ന ചിത്രത്തിൽ ബോബൻ ആലുമ്മൂടനൊപ്പം അഭിനയിക്കാൻ സലിം കുമാറിന് അവസരമുണ്ടായി.അന്നാണ് മനസിലാകുന്നത് ബോബന്റെ ശബ്ദമായിരുന്നില്ല അന്ന് പിഷാരടി അനുകരിച്ചത്.നിറം എന്ന ചിത്രത്തിൽ ബോബന് ഡബ്ബ് ചെയ്യുകയായിരുന്നു .

പിഷാരടിയുടെ ചതി ഓർത്ത് ആദ്യമായി ഞെട്ടി എന്നാണ് സലിംകുമാർ ചിരി നിർത്താൻ കഴിയാതെ ജെ ബി ജങ്ഷനിൽ പറയുന്നത് . എന്നെ തെറ്റിധരിപ്പിച്ച്‌ ആ ട്രൂപ്പിൽ കേറിയ പിഷാരടിയോടു ഒരിക്കൽക്കൂടി ആ ശബ്ദമൊന്നെടുക്കാമോ എന്ന ഒറ്റ അഭ്യർഥനയെ ഉള്ളു എന്നും സലിം കുമാർ പറയുന്നുണ്ട്.എന്തെങ്കിലും വെറൈറ്റി കാണിക്കണമെന്ന് വിചാരിച്ചു ചെയ്തതാണെന്നും,ജീവിതത്തിൽ അന്ന് മാത്രമേ ആ ശബ്ദം ഞാനെടുത്തുള്ളൂ എന്നുമായിരുന്നു പിഷാരടിയുടെ മറുപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News