എന്തൊരു മാറ്റമാണ്; പുതിയ ലുക്കിൽ ഇന്ദ്രൻസ്

ഇന്ദ്രന്‍സിന്റെ പുതിയ ലുക്ക് ശ്രദ്ദേയമാകുന്നു. വ്യത്യസ്‍തമായ വേഷത്തില്‍ എത്തുന്ന ‘ സ്‌റ്റേഷന്‍ 5’ ചിത്രത്തിന്റെ ലുക്ക് ആണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയായത് . ചിത്രം ഉടൻ പ്രദർശനത്തിനെത്തും . ചിത്രത്തിലെ ഇന്ദ്രൻസിന്‍റെ ഗെറ്റപ്പ് സ്റ്റിൽ അണിയറക്കാരാണ് പുറത്തുവിട്ടത്. ചേവമ്പായി എന്ന കരുത്തുറ്റ കഥാപാത്രമാണ് ഇന്ദ്രന്‍സ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

പ്രശാന്ത് കാനത്തൂർ സംവിധാനം ചെയ്യുന്ന ‘ സ്‌റ്റേഷന്‍ 5 ‘ൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രയാണാണ്. പ്രിയംവദ കൃഷ്‍ണനാണ് നായിക. ഡയാന ഹമീദ്, സന്തോഷ് കീഴാറ്റൂര്‍, ശിവജി ഗുരുവായൂർ,രാജേഷ് ശര്‍മ്മ, സുനില്‍ സുഖദ, വിനോദ് കോവൂര്‍, ഐ.എം.വിജയന്‍, ദിനേഷ് പണിക്കര്‍, അനൂപ് ചന്ദ്രന്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

മാപ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ ബി എ മായ ആണ് ചിത്രം നിര്‍മിക്കുന്നത്. റഫീഖ് അഹമ്മദ്, ഹരിലാല്‍ രാജഗോപാല്‍, പ്രകാശ് മാരാര്‍ എന്നിവരുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നതും സംവിധായകന്‍ പ്രശാന്ത് കാനത്തൂരാണ്. പ്രതാപ് നായരാണ് രചനയും ഛായാഗ്രഹണവും നിര്‍വഹിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News