ഭീകരാക്രമണ ഭീഷണി; രാജ്യ തലസ്ഥാനത്ത് കനത്ത സുരക്ഷ

രാജ്യ തലസ്ഥാനത്ത് സുരക്ഷ ശക്തമാക്കി ഡൽഹി പൊലീസ്. ഭീകരാക്രമണ ഭീഷണി ഉണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചതിനെ തുടർന്നാണ് ഡൽഹി പൊലീസ് സുരക്ഷ ശക്തമാക്കിയത്. ദസറ ഉൾപ്പെടെയുള്ള ഉത്സവകാലത്ത് ആക്രമണം ഉണ്ടായേക്കും എന്നാതാണ് രഹസ്യ വിവരം.

ഇതേതുടർന്ന് പെട്രോൾ പമ്പുകൾ, പാർക്കിംഗ് ഗ്രൗണ്ട് എന്നിവ കേന്ദ്രീകരിച്ചും സുരക്ഷ ശക്തമാക്കി. അതേസമയം, നഗരത്തിൽ ശക്തമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയതായി ഡൽഹി പൊലീസ് കമ്മിഷണർ രാകേഷ് അസ്താന അറിയിച്ചു.

പ്രാദേശിക സഹായം ലഭിക്കാതെ ആക്രമണം നടത്താൻ സാധിക്കില്ല, അതുകൊണ്ടുതന്നെ ഭീകരാക്രമണം തടയാൻ പൊതുജനങ്ങളുടെ സഹായം തേടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്നലെ ചേർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തിലാണ് രാകേഷ് അസ്താന ഇക്കാര്യം വ്യക്തമാക്കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News